ലീന കെ.എസ്. (കെ.എസ്.ലീന)
 
    ജനനം 1973 ല്‍ ആറ്റിങ്ങലില്‍. വി. കൃഷ്ണന്‍ നായരുടെയും ബി.സുകുമാരി അമ്മയുടെയും മകള്‍. ആറ്റിങ്ങല്‍ കുന്നുവാരം യു.പി.എസ്, ഡയറ്റ് ആറ്റിങ്ങള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കേരള സര്‍വ്വകലാശാല മലയാള വിഭാഗം കാര്യവട്ടം ക്യാംപസില്‍ നിന്നും എം.എ., എം.ഫില്‍ ബിരുദങ്ങള്‍. തുടര്‍ന്ന് തിരുവനന്തപുരം ഗവ. കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ നിന്നും ബി.എഡ്. ബിരുദം. ഇപ്പോള്‍ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപിക

കൃതി

ശിവപുരിയിലെ തടവുകാര്‍ (ചെറുകഥ). കൊല്ലം സൈന്ധവ ബുക്‌സ് 2007.