ജനനം 1969 ല്‍ ഏറണാകുളത്ത്. തൃപ്പൂണ്ണിത്തുറ ഗവ.ഗേള്‍സ് ഹൈസ്‌കൂള്‍ എന്‍.എസ്.എസ്. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഡല്‍ഹിയിലെയും സമീപപ്രദേശങ്ങളിലെയും സാഹിത്യസദസ്സുകളില്‍ പങ്കെടുക്കുന്നു. 'അവധാരണം' എന്ന ചെറുകഥയ്ക്ക് ബാംഗ്‌ളൂര്‍ കേരള സമാജത്തിന്റെ സമ്മാനം ലഭിച്ചു. 2008 ല്‍ മനോരമ മെട്രോയിലും 2009 ല്‍ ജയ് ഹിന്ദ് ചാനലിന്റെ പ്രവാസി സാഹിത്യകാരന്‍മാരുടെ പരിപാടിയിലും അഭിമുഖം വന്നു.

കൃതി

എന്തിനായെന്തിനായ് (കവിത). ഡല്‍ഹി മുദ്ര ബുക്‌സ്, 2007
ഹരിശങ്കര്‍ ചൗരസ്യ (കഥ) ഡല്‍ഹി മുദ്ര ബുക്‌സ്, 2008.