ജനനം 1932 നവംബര്‍ 10 ന് എറണാകുളം ജില്ലയില്‍ പെരുമ്പാവൂരിനു സമീപം വെങ്ങോലയില്‍. പാലക്കാട്ട് നീലകണ്ഠന്‍ കര്‍ത്താവിന്റെയും തുമ്മാരുകുടി ജാനകിയമ്മയുടെയും മകള്‍. വെങ്ങോല പ്രൈമറി സ്‌കൂള്‍, പെരുമ്പാവൂര്‍ ബോയ്‌സ് ഹൈസ്‌കൂള്‍, നൈസാം കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1948 ല്‍ പോസ്റ്റോഫീസില്‍ ക്ലാര്‍ക്കായി. പിന്നെ ടെലഗ്രാഫിസ്റ്റായി 1978 വരെ ജോലി ചെയ്തു. 1978 മുതല്‍ പത്രപ്രവര്‍ത്തനരംഗത്ത്. കേരളത്തിലെ ആദ്യ ദിനപത്രപ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തി നേടി. 'നിലയ്ക്കാത്ത സിംഫണി' (2007) എന്ന ആത്മകഥയാണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

നിലയ്ക്കാത്ത സിംഫണി (ആത്മകഥ). തൃശൂര്‍ കറന്റ് ബുക്‌സ്, 2007.