ലൈലാ അലക്‌സ്

ജനനം: 1959 ല്‍ പത്തനംതിട്ടയിലെ കുമ്പനാട്ട്

മാതാപിതാക്കള്‍: മേരിക്കുട്ടി വര്‍ഗ്ഗീസും റ്റി. എം. വര്‍ഗ്ഗീസും

കോട്ടയത്തും തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം. കേരള യൂണിവേഴ്‌സിറ്റിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് എം. എ. പാസായി. കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ അദ്ധ്യാപികയായി ജോലി നോക്കി. ഇപ്പോള്‍ അമേരിക്കയിലെ സിറ്റി ഓഫ് ഫിലഡല്‍ഫിയായില്‍, പ്രോഗ്രാം അനലിസ്റ്റായി പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലേയും,
കേരളത്തിലേയും പ്രസിദ്ധീകരണങ്ങളില്‍ ചെറുകഥകള്‍ പ്രസിദ്ധീകരിച്ചു വരുന്നു.

കൃതികള്‍

കടല്‍ കടന്നെത്തിയ കഥകള്‍
ലിലിത്ത്

അവാര്‍ഡ്

മലയാളി അസോസിയേഷന്‍ ഓഫ് ഫിലഡല്‍ഫിയ അവാര്‍ഡ്
ഇമലയാളിയുടെ ചെറുകഥ അവാര്‍ഡ്