ഗള്‍ഫിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായിരുന്നു മലയാളിയായ പി.വി. വിവേകാനന്ദ്. പുതുക്കുടി വലിയവീട്ടില്‍ രാമന്‍കുട്ടിയുടെയും നാണിയുടേയും പുത്രനായി 1952ല്‍ മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ ജനനം. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് വളര്‍ന്നത്. മൂന്നരദശാബ്ദക്കാലം മാധ്യമരംഗത്തും സാമൂഹികസാംസ്‌കാരികരംഗങ്ങളിലും സജീവസാന്നിധ്യമായിരുന്നു. അമ്മാനില്‍ ജോര്‍ദാന്‍ ടൈംസിന്റെയും ഷാര്‍ജയില്‍ ഗള്‍ഫ് ടുഡേയുടെയും മുഖ്യ പത്രാധിപരായിരുന്നു. ഗള്‍ഫില്‍ മുഖ്യപത്രാധിപ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി.

പുരസ്‌കാരങ്ങള്‍

    ഇന്റര്‍നാഷണല്‍ ജേര്‍ണലിസ്റ്റ് കോണ്‍ഗ്രസിന്റെ 'ജേര്‍ണലിസ്റ്റ് ഓഫ് ദ് ഇയര്‍' (1997)