തിരുവിതാംകൂര്‍ ചരിത്രമെഴുതിയ പ്രശസ്ത ആദ്യകാല ചരിത്രകാരന്‍. ജനനം തൃശ്ശൂര്‍ ജില്ലയില്‍ നാട്ടികയിലെ തൃപ്രയാറില്‍ 1815ല്‍. സാമാന്യ വിദ്യാഭ്യാസത്തിനുശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലീഷ് പഠിക്കാന്‍ കൊച്ചിക്കുപോയി. പിന്നെ തലശ്ശേരിയില്‍. 1844ല്‍ തിരുവിതാംകൂറില്‍ കൊട്ടാരത്തില്‍ ചെറിയ ഒരു ജോലിയില്‍ പ്രവേശിച്ചു. 1879ല്‍ ഉദ്യോഗമൊഴിഞ്ഞു. പേഷ്‌കാരുദ്യോഗകാലത്ത് (110 മാസം) ഒരുദിവസം പോലും ലീവെടുത്തിട്ടില്ല. 1845ല്‍ ഇടപ്പള്ളി കൃഷ്ണത്തുവീട്ടില്‍ പാര്‍വ്വതിയമ്മയെ വിവാഹം ചെയ്തു. തിരുവിതാംകൂര്‍ ജഡ്ജിയെന്നപേരില്‍ പ്രശസ്തനായ കെ.പി ശങ്കരമേനോനും ചിത്രകാരനായ പത്മനാഭമേനോനും മക്കളാണ്. 1880ല്‍ അന്തരിച്ചു.