ഷാനി എ. മോപ്പിള

ജനനം:1993 ല്‍ പാലക്കാട് ജില്ലയിലെ പഴമ്പാലക്കോട്

പിതാവ്:അബ്ദുള്‍ ഗഫൂര്‍

ഗുജറാത്തിലെ ഡോണ്‍ബോസ്‌കോ, വടക്കാഞ്ചേരി ഗവണ്‍മെന്റ് സ്‌കൂള്‍, പാലക്കാട് മോയന്‍സ് സ്‌കൂള്‍, ഗവ: വിക്ടോറിയ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 2009 ല്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരിക്കെ ‘സഞ്ചാരി’ എന്ന കവിത സമാഹാരം പ്രസിദ്ധീകരിച്ചു. 2011 ല്‍ പച്ചമഷി ആദരം ലഭിച്ചു. എസിവി, കൈരളി ചാനലുകളിലും ദേശാഭിമാനിയിലും അഭിമുഖം. കേരളസാഹിത്യ അക്കാദമിയുടെ എഴുത്തുവിളക്ക്, പച്ചമഷി ദ്വൈമാസിക, മലയാള മനോരമ ദിനപ്പത്രം, പ്രബോധനം, മാധ്യമം ഓണ്‍ലൈന്‍, ഇടം ഓണ്‍ലൈന്‍ മാസിക തുടങ്ങിയവയില്‍ കഥ, കവിത, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ പാലക്കാട് ഗവ: വിക്ടോറിയ കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ ഗവേഷണ വിദ്യാര്‍ഥിനിയാണ്.

കൃതി

സഞ്ചാരി (കവിതാസമാഹാരം)