ജനനം 1956 ഏപ്രില്‍ 10 ന് കണ്ണൂര്‍ ജില്ലയില്‍ കൊട്ടിയൂരില്‍. 1974 ല്‍ പ്രഥമവ്രതവും 1982ല്‍ നിത്യവ്രതവും ചെയ്ത് തിരുഹൃദയ സന്യാസിനി സമൂഹത്തിന്റെ തലശ്ശേരി പ്രോവിന്‍സ് അംഗമായി. ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജിലും ഏല്‍ത്തുരത്ത് സെന്റ് അലോഷ്യസ് കോളേജിലും പുതുക്കാട് പ്രജ്യോതി നികേതന്‍ കോളേജിലും അധ്യാപികയായിരുന്നു. മലയാള സാഹിത്യത്തില്‍ ഡോക്ടറേറ്റ് എടുത്തു.

കൃതി
ഉള്ളൂരും പ്രബോധനാത്മകതയും