ജനനം 1956 ല്‍ തൃശൂരില്‍. കൊച്ചന്നയുടെയും സി.വി. റാഫേലിന്റെയും മകള്‍. സെന്റ് മേരീസ് തൃശൂര്‍, വിമല കോളേജ് ചേറൂര്‍, മേഴ്‌സി കോളേജ് പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് ബി.എ, എം.എ. ബിരുദങ്ങള്‍. യു.ജി.സി. സ്‌കോളര്‍ഷിപ്പോടെ എം.ഫില്‍, പി.എച്ച്.ഡി. ബിരുദങ്ങള്‍. 1981 ഡിസംബറില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 2008 ആഗസ്റ്റ് 31 ന് സി.എം.സി. കോണ്‍ഗ്രിഗേഷനില്‍ നിന്നു വിടുതല്‍ ലഭിക്കുന്നതിനുള്ള അപേക്ഷ നല്‍കി മഠം വിട്ടുപോന്നു. റിട്ട. കോളേജ് പ്രിന്‍സിപ്പലാണ്. സ്ത്രീശാക്തീകരണം, ആത്മകഥകള്‍, പെണ്ണെഴുത്ത്, ആത്മീയ ജീവിതം, ആഖ്യാനശാസ്ത്രം, വിദ്യാഭ്യാസ സമ്പ്രദായം എന്നിവയെക്കുറിച്ച് ക്ലാസ്സുകളും പ്രഭാഷണങ്ങളും നടത്തുന്നു. 'ജാലകങ്ങള്‍' (വിമലകോളേജ്), 'തുരുത്തിലെ പവിഴപ്പുറ്റ്' (സെന്റ്‌മേരീസ്, തൃശൂര്‍) എന്നിങ്ങനെ രണ്ട് കാമ്പസ് ഫിലിമുകള്‍ നിര്‍മ്മിച്ചു.2009 ലെ മികച്ച് പുസ്തകത്തിനുളള സമ്മാനം, കേരളസംസ്ഥാന ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ('ആമേന്‍, ഒരു കന്യാസ്ത്രീയുടെ ആത്മകഥ') എന്നിവ ലഭിച്ചിട്ടുണ്ട്. പൊതുസമൂഹത്തിന് വലിയ പരിചയമില്ലാത്ത 'ഇട'ങ്ങളിലൊന്നാണ് മഠങ്ങള്‍. മഠങ്ങള്‍ക്കുള്ളില്‍ നിശ്ശബ്ദമായും പ്രതിരോധാത്മകമായും പ്രതികരിക്കുന്നവരെയും, അധികാരത്തോടെ മഠത്തിലെ ജീവിതങ്ങളെ അടിച്ചമര്‍ത്തുന്നവരെയും കുറിച്ച് തുറന്നു സംസാരിക്കാന്‍ സി. ജെസ്മിക്കു കഴിഞ്ഞു. 'ആമേന്‍' എന്ന ആത്മകഥയിലൂടെ സ്വന്തമായി ഒരു ഇടം അവര്‍ കണ്ടെത്തി. മഠത്തിലെ ജീവിതം ഉപേക്ഷിച്ചതോടെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം തനിക്കുണ്ടെന്ന് അവര്‍ തെളിയിച്ചു. 'നിര്‍വ്വികാര കുസുമങ്ങള്‍' എന്ന അനുഭവക്കുറിപ്പിലും (കലാകൗമുദി) ചില തുറന്നു പറച്ചില്‍ നടത്തുകയാണ്.

കൃതികള്‍
ആമേന്‍: ഒരു കന്യാസ്ത്രീയുടെ ആത്മകഥ. ഡി.സി. ബുക്‌സ്, 2009.
 'Amen: The Autobiography of a Nun'. New Delhi: Penguin Books, 2009.
A Cascade” (Collection of Poems in English). Thrissur: Provincial Superior, Nirmala Province, 1999. “Rhapsody” (Poems in English). Thrissur: Cosmo Publishers, 2003. “Narrative Aesthetics: A Case Study” (Critical Theory). Kochi: Bharsatiya Sahitya Pratishthan, 2004. “At the Foot of the Cross” (Poems in English). Thrissur: St. Mary’s Diamond Jubilee Publication, 2005.