വെണ്‍മണിപ്രസ്ഥാനത്തിനു രൂപംകൊടുത്ത മലയാളകവി .(1817 – 91)എറണാകുളം ജില്‌ളയില്‍ ചൊവ്വരനിന്നും 9 കി.മീ. കിഴക്കുള്ള വെള്ളാരപ്പിള്ളി എന്ന സ്ഥലത്ത് പെരിയാറിന്റെ തീരത്തുള്ള വെണ്‍മണി മനയ്ക്കല്‍ 1817ല്‍ ജനിച്ചു. പരമേശ്വരന്‍ എന്നാണ് ശരിയായ പേര്. 1838ല്‍ കുടമാളൂര്‍ പൊല്പാക്കരമനയ്ക്കല്‍നിന്നു വിവാഹം കഴിച്ചു. ആദ്യമുണ്ടായ രണ്ടുകുട്ടികള്‍ മരിച്ചുപോയി. 1844ല്‍ ജനിച്ച മൂന്നാമത്തെ സന്താനമാണ് പില്ക്കാലത്ത് വെണ്‍മണിമഹന്‍ എന്നു പ്രസിദ്ധിയാര്‍ജിച്ച കദംബന്‍. കൊടുങ്ങല്‌ളൂര്‍ കോവിലകത്തു കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയേയും വെണ്‍മണി അച്ഛന്‍ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിലുണ്ടായ പുത്രനാണ് കൊടുങ്ങല്‌ളൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍. 1880നോടടുപ്പിച്ചാരംഭിച്ച 'കൊടുങ്ങല്‌ളൂര്‍ക്കളരി'യിലെ ഭാഷാമേധാവി വെണ്‍മണി അച്ഛനായിരുന്നു; സംസ്‌കൃതാചാര്യന്‍ കുംഭകോണം കൃഷ്ണശാസ്ത്രികളും. ഭാഷാകവിതയിലും സംസ്‌കൃതത്തിലും പരിശീലനം നല്കുക, കവിതാമത്സരങ്ങളും സമസ്യാപൂരണങ്ങളും ഏര്‍പെ്പടുത്തുക തുടങ്ങിയവയായിരുന്നു കൊടുങ്ങല്‌ളൂര്‍ക്കളരിയുടെ ഉദ്ദേശ്യം. ഈ സ്ഥാപനം പത്തുകൊല്‌ളത്തോളം അവിഘ്‌നം പ്രവര്‍ത്തിച്ചു. 1890 ആയപേ്പാഴേക്കും വെണ്‍മണി അച്ഛന് വാതരോഗം പിടിപെട്ടു. വയസ്‌കര മൂസ്‌സിന്റെ ചികിത്സ ഫലവത്തായില്‌ള. 1891ല്‍ നിര്യാതനായി.
കൃതികള്‍
വെണ്‍മണി അച്ഛനും അമ്പാടി കുഞ്ഞുകൃഷ്ണപൊതുവാളുംചേര്‍ന്നു രചിച്ച കൃതിയാണ് കവികളെ പഴങ്ങളോടുപമിക്കുന്ന 'കവിപക്വാവലി'. 'നളചരിതം വഞ്ചിപ്പാട്ട്', 'പറയന്‍ഗണപത'ി. പലതും തുടങ്ങിവച്ചെങ്കിലും ഒന്നും മുഴുമിപ്പിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞില്‌ള. രാമേശ്വരം യാത്രയെക്കുറിച്ച് ആറുശ്‌ളോകങ്ങള്‍, ഒരു ഹര്‍ജി, ഒറ്റപെ്പട്ട ഏതാനും കീര്‍ത്തനങ്ങള്‍, ശൃംഗാരശ്‌ളോകങ്ങള്‍, അടിയറശ്‌ളോകങ്ങള്‍ എന്നിങ്ങനെ തൊണ്ണൂറോളം ശ്‌ളോകങ്ങള്‍ മാത്രം. ഇദ്ദേഹത്തിന്റെ 'ഓമനക്കുട്ടന്‍ ഗോവിന്ദന്‍' എന്നുതുടങ്ങുന്ന പാട്ടിന് കേരളത്തിലെ ഗാനസാഹിത്യത്തില്‍ അതിപ്രധാനമായ സ്ഥാനമാണുള്ളത്. ഇവയിലെല്‌ളാം കാണുന്ന ശബ്ദപ്രയോഗസാരള്യവും ഭാഷാപദങ്ങളുടെ പ്രാചുര്യവും മലയാളകവിതയില്‍ പുതിയൊരു വഴിത്താരയുടെ തുടക്കംകുറിച്ചു.