പിതാവ്– വി.ജെ.ഫിലിപ്പോസ് (ഝഫര്‍പ.ഉരു.ഇമയഫബ ഋഷഭയഷഫഫഴ.) മാതാവ്– മോളി (പരേത). ബി.എസ്‌സ്‌സിക്ക് കെമിസ്ട്രി ഐച്ഛിക വിഷയമായിരുന്നു. പിന്നീട് ഏതാനും വര്‍ഷങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസം നടത്തി. പൈതൃകമായി സാഹിത്യവാസന ലഭിച്ചതാവാം. ( പണ്ട് പിതാമഹന് കൊട്ടാരത്തില്‍നിന്നും അക്ഷരശേ്‌ളാകമത്സരത്തിന് സ്വര്‍ണ്ണമെഡല്‍ ലഭിച്ചിട്ടുണ്ട്) പിതാവും സഹോദരങ്ങളും സാഹിത്യ മത്സരങ്ങളില്‍ പങ്കെടുത്ത് സമ്മാനര്‍ഹരായിട്ടുണ്ട്. മാതൃസഹജമായി കലാഭിരുചി ലഭിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് നൃത്തവും സംഗീതവും അഭ്യസിച്ചിട്ടുണ്ട്. വീട്ടിലിരിക്കുമ്പോള്‍ ഒരു ഹോബിയായി 80' കളില്‍ എഴുതി തുടങ്ങി. നര്‍മ്മകഥയും ഫലിതങ്ങളും മാസികകളില്‍ വന്നിട്ടുണ്ട്. സ്വര്‍ഗവാതില്‍, ഘൃണ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. ഭര്‍ത്താവ്– മാത്യു എബ്രഹാം, കുഴിത്താറ്റില്‍ അയ്മനം. കുട്ടികള്‍– മീര, എബി(വിദ്യാര്‍ത്ഥികള്‍), സഹോദരങ്ങള്‍–ബൈജു, മിനി, മോട്ടി, മിനു.