കേരളത്തിലെ ചരിത്രകാന്മാരില്‍ പ്രമുഖനാണ് ടി.എച്ച്.പി. ചെന്താരശ്ശേരി (തിരുവന്‍ ഹീര പ്രസാദ് ചെന്താരശ്ശേരി). ജനനം  1928 ജൂലൈ 29നാണ്. ഇന്ത്യയിലെ ജാതി വ്യവസ്ഥയെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തി. മഹാനായ അയ്യങ്കാളിയുടെ സമര ജീവിതത്തെക്കുറിച്ചുള്ള കൃതി ശ്രദ്ധേയം. ഡോ.ബി.ആര്‍. അംബേദ്കറെ കുറിച്ചും സമഗ്രമായ രചനകള്‍. മൂന്ന് ഇംഗ്ലീഷ് പുസ്തകങ്ങളുള്‍പ്പെടെ നാല്പതോളം കൃതികള്‍ രചിച്ചുണ്ട്. തിരുവല്ല ഓതറയില്‍ എണ്ണിക്കാട്ടു തറവാട്ടില്‍ ജനിച്ചു. ഇപ്പോള്‍ തിരുവനന്തപുരം പട്ടത്ത് സ്ഥിരതാമസം. സാധുജന പരിപാലന സംഘത്തിന്റെ തിരുവല്ല മേഖലാ സെക്രട്ടറിയായിരുന്ന കണ്ണന്‍ തിരുവനും അണിഞ്ചന്‍ അണിമയും മാതാപിതാക്കള്‍. ഓതറ പ്രൈമറി സ്‌കൂള്‍, ചെങ്ങന്നൂര്‍ ഗവ. ഹൈസ്‌കൂള്‍, കോട്ടയം കാരാപ്പുഴ എന്.എസ്.എസ് ഹൈസ്‌കൂള്‍, ചങ്ങനാശ്ശേരി സെന്റ്.ബെര്‍ക്ക്‌മെന്‍സ് കോളേജ്, തിരുവനന്തപുരം മാര്‍ ഇവാനിയസ് കോളേജ്, തിരുവനന്തപുരം എം.ജി. കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എ.ജി. ഓഫീസില്‍ അക്കൗണ്ട് വിഭാഗത്തില്‍ സേവനം അനുഷ്ഠിച്ചു.

കൃതികള്‍

    കേരളത്തിന്റെ ഗതിമാറ്റിയ അയ്യന്‍ കാളി
    ഭാരതരത്‌നം അംബേദ്ക്കര്‍
    അയ്യന്‍ കാളി
    ഡോ.അംബേദ്ക്കര്‍ തത്ത്വചിന്തകന്‍
    കേരള ചരിത്രത്തിലെ അവഗണിക്കപ്പെട്ട ഏടുകള്‍
    കേരളത്തിന്റെ മലര്‍വാടി (വയനാട്)
    കേരള ചരിത്രത്തിന് ഒരു മുഖവുര
    ഇളംകുളവും കേരള ചരിത്രവും
    പൊയ്കയില്‍ കുമാരഗുരു
    പാമ്പാടി ജോണ്‍ ജോസഫ്
    ചേരനാട്ട് ചരിത്ര ശകലങ്ങള്‍
    അയ്യന്‍ കാളി നടത്തിയ സ്വാതന്ത്ര്യസമരങ്ങള്‍
    ആദി ഇന്ത്യാ ചരിത്രത്തിലൂടെ
    ആദി ഇന്ത്യരുടെ ചരിത്രം
    ചാതുര്‍ വര്‍ണ്ണ്യവും അംബേദ്ക്കറിസവും

ഇംഗ്ലീഷ്
    Ayyankali – The First Dalit Leader
    Dr.Ambedker on Some aspects of History of India
    History of Indigenous Indian

പുരസ്‌കാരങ്ങള്‍

    ഇന്റര്‍നാഷണല്‍ ലിറ്റററി അവാര്‍ഡ് അബുദാബി
    എ. ശ്രീധരമേനോന്റെ നാമത്തിലുള്ള കേരളശ്രീ അവാര്‍ഡ്
.