ചെറുപ്പത്തിലേ മനസ്‌സു ചെറുകഥയിലേക്ക് ചെന്നു. വൈകിയാണ് കവിതകളില്‍ അഭിരമിച്ചത്. അന്നേ കഥകളിയുടെയും നടന്ന കലയുടെയും സമ്മോഹനതകളില്‍ ഭ്രമിച്ചുവശായിരുന്നു. മുതിര്‍ന്നപ്പോള്‍ വിശ്വസാഹിത്യത്തിന്റെ വിസ്മയങ്ങളിലും വിഹ്വലതകളിലുംപെട്ട് ആനുകാലികങ്ങളില്‍ കൂടെക്കൂടെ എഴുതി. 2005ല്‍ 'എത്രയും കൗതുകം' എന്ന ആദ്യലേഖനസമാഹാരം പ്രസിദ്ധീകരിച്ചു. വീട്ടിനടുത്തും അകലെയുമായി മുപ്പത്തിമൂന്ന് വര്‍ഷം അദ്ധ്യാപനരംഗത്ത് ആവേശപൂര്‍വ്വം മുഴുകി. 1990 മാര്‍ച്ചിലാണ് ചെറുന്നീയൂര്‍ ഗവ: ഹൈസ്‌കൂളില്‍നിന്ന് റിട്ടയര്‍ ചെയ്തത്. ഭാര്യ–കമല. അജിത് ഗോപി, ലതാഗോപി, സജിത് കമല്‍ നാഥ്(മക്കള്‍). ബിന്ദു, ധനരാജ്, കവിത(മരുമക്കള്‍).