സാഹിത്യകാരനും സാമൂഹികപ്രവര്‍ത്തകനുമായിരുന്നു പ്രൊഫ. കേശവന്‍ വെള്ളിക്കുളങ്ങര (23 നവംബര്‍ 1944 -3 മാര്‍ച്ച് 2014). കഥ, ബാലസാഹിത്യം, വിവര്‍ത്തനം, ലേഖനം, ശാസ്ത്രം തുടങ്ങിയ സാഹിത്യശാഖകളില്‍ ഗ്രനഥകാരന്‍, എഡിറ്റര്‍, സമ്പാദകന്‍ എന്നീ നിലകളില്‍ നൂറിലധികം ഗ്രനഥങ്ങള്‍ രചിച്ചു. കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം ലഭിച്ചു. നിരവധി റേഡിയോ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തൃശൂര്‍ നെടുമ്പാള്‍ തൊഴുക്കാട്ടു വീട്ടില്‍ നാണു മേനോന്റെയും നാരായണിയമ്മയുടെയും മകനാണ്. ഇരിങ്ങാലക്കുട ക്രൈസ്‌റ് കോളേജ്, മഹാരാജാസ് കോളജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മാല്യങ്കര എസ്എന്‍എം. കോളജില്‍ ഊര്‍ജതന്ത്രം വിഭാഗത്തില്‍ അധ്യാപകനായിരുന്നു.കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ വൈസ് പ്രസിഡന്റ്, പ്രസിദ്ധീകരണസമിതി കണ്‍വീനര്‍, യൂറീക്ക പത്രാധിപര്‍, ഇസ്‌കസ് ഐപ്‌സോ സംസ്ഥാന സെക്രട്ടറി, സ്റ്റെപ്‌സ് പ്രസിഡന്റ്, കേരളയുക്തിവാദിസംഘം വൈസ് പ്രസിഡന്റ്, സാക്ഷരതാസമിതി ജില്ലാ കോഓര്‍ഡിനേറ്റര്‍, ഗ്രനഥശാലാസംഘം തൃശൂര്‍ ജില്ലാ ഉപദേശകസമിതി അംഗം, കാന്‍ഫെഡ് തൃശൂര്‍ ജില്ലാ വൈസ്പ്രസിഡന്റ്, കേരളബാലസാഹിത്യഅക്കാദമി പ്രസിഡന്റ്, ബാലശാസ്ത്രഅക്കാദമി പ്രസിഡന്റ്, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യുക്തിരേഖ, ശാസ്ത്രകേരളം, യുറീക്ക, ഗ്രേറ്റ് മാര്‍ച്ച് എന്നിവയുടെ പത്രാധിപരായും പത്രാധിപസമിതി അംഗമായും പ്രവര്‍ത്തിച്ചിരുന്നു.

കൃതികള്‍

    അത്ഭുതബാലന്‍
    ബാലശാസ്ത്രസാഹിത്യം മലയാളത്തില്‍
    ആപ്പിള്‍ക്കുട്ടന്‍
    ഗാലിയ എന്ന പെണ്‍കുട്ടി
    അത്ഭുതമാളിക
    അക്ഷരത്തോണി
    പിണക്കവും ഇണക്കവും
    പോരാട്ടത്തിന്റെ കഥ
    അല്പം അറിയാം
    ബിജു പഠിച്ച ശാസ്ത്രസത്യങ്ങള്‍
    കണ്ണനൊരു കത്ത്
    ഭൂമിയെ രക്ഷിക്കുക
    ആകാശത്തെയും
    കേരളഭരണം മലയാളത്തില്‍
    ശാസ്ത്രമിഠായികള്‍
    അമ്മാവന്റെ അത്ഭുതയന്ത്രം
    ഭൂപ്രദക്ഷിണം
    മിഠായിക്കഥകള്‍
    പപ്പടം കാച്ചി
    പൂരമാമ്പഴം
    ഉറുമ്പുരാക്ഷസന്‍
    ശാസ്ത്രരീതി
    കഥപറയും കാലം
    ഉറുമ്പുരാക്ഷസന്‍
    പോരാട്ടത്തിന്റെ കഥ
    ആചാര്യദേവോഭവ
    അരിപ്പ
    ടെലിഫോണിന്റെ കഥ

പുരസ്‌കാരങ്ങള്‍

    കേരള സാഹിത്യ അക്കാദമിയുടെ 2005ലെ ശ്രീപത്മനാഭസ്വാമി പുരസ്‌കാരം
    ബാലസാഹിത്യത്തിനുള്ള സയന്‍സ് ലിറ്ററേച്ചര്‍ പുരസ്‌കാരം
    ഏറ്റവും നല്ല അനൗപചാരിക വിദ്യാഭ്യാസ പ്രവര്‍ത്തകനുള്ള കാന്‍ഫെഡിന്റെ പി.ടി. ഭാസ്‌കരപ്പണിക്കര്‍ അവാര്‍ഡ്