1957 ല്‍ ജനനം. കേരളത്തിലും ഡല്‍ഹിയിലും വിദ്യാഭ്യാസം. പത്രപ്രവര്‍ത്തകന്‍, കഥാകൃത്ത് ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയന്‍. മികച്ച സിനിമാനിരൂപകനുള്ള ദേശീയപുരസ്‌കാരം, ആത്മായാനങ്ങളുടെ ഖസാക്ക് പുരസ്‌കാരം, പ്രേംജി സ്മാരക പുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാന–ദേശീയ രാജ്യാന്തര ജൂറി അംഗം. ചലച്ചിത്ര നിരൂപകരുടെ ലോകസിനിമാ സംഘടനയായ ഫിപ്രെസിയില്‍ അംഗം. ക്രയവിക്രയം,  ദേവദാസിത്തെരുവില്‍ നിന്ന്, ശിശിരത്തിലെ രാത്രി, നിഴല്‍ നിറഞ്ഞ നിലാവ്, സിനിമ യാഥാര്‍ത്ഥ്യവും സ്വപ്നങ്ങളും, സിനിമയുടെ ജാലകം, മാസ്റ്റേഴ്‌സ് & മൂവീസ് എന്നീ ഏഴ് പുസ്തകങ്ങള്‍ പുറത്തിറങ്ങി.