സാഹിത്യ വിമര്‍ശകനും അദ്ധ്യാപകനും വാഗ്മിയുമാണ് പ്രയാര്‍ പ്രഭാകരന്‍. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ നിരൂപണത്തിനുള്ള തായാട്ട് അവാര്‍ഡ് നേടി. ഭാരതീയ സാഹിത്യശാസ്ത്രത്തില്‍ നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. വാഗ്മിയും പണ്ഡിതനും സാഹിത്യകാരനുമായിരുന്ന സ്വാമി ബ്രഹ്മവ്രതന്റെ മകന്‍. ശൂരനാട് ഹൈസ്‌ക്കൂളില്‍ മലയാളം അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ എം.ഏയ്ക്കു ചേര്‍ന്നു. 1964 ല്‍ എം.ഏ പാസ്സായ ഉടനെ കൊല്ലം എസ്.എന്‍ വിമന്‍സ് കോളേജില്‍ അധ്യാപകനായി. കമ്മ്യൂണിസത്തോടുള്ള ആഭിമുഖ്യം ചെറുപ്പത്തിലേ ഉണ്ടായിരുന്നു. എ.ജി.പി നമ്പൂതിരി, ദേവികുളങ്ങര ഏ.ഭരതന്‍ എന്നിവരുമായി ചേര്‍ന്ന് പുതുപ്പള്ളി പ്രയാര്‍ പാര്‍ട്ടി സെല്ലുണ്ടാക്കി. കേരളാ യൂണിവേഴ്‌സിറ്റി എം.എ (മലയാളം) ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗം, ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ അംഗം, ഫാക്കല്‍ട്ടി ഓഫ് ഓറിയന്റല്‍ സ്റ്റഡീസ് അംഗം, കേരള സാഹിത്യ അക്കാദമി അംഗം, ലളിതകലാ അക്കാദമി അംഗം, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, തുഞ്ചന്‍ സ്മാരക ഗവേണിംഗ് കൗണ്‍സില്‍ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര ഗവണ്‍മെന്റ് ഫെലോഷിപ്പ് നേടി. പുരോഗമനകലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു.

കൃതികള്‍

    കവി ഭാരതീയസാഹിത്യചരിത്രത്തില്‍
    ആശാന്‍ കവിതയുടെ ഹൃദയതാളം
    അനുഭൂതിയുടെ അനുപല്ലവി
    നാരായണഗുരു അഭേദദര്‍ശനത്തിന്റെ ദീപ്തസൗന്ദര്യം
    ഭാരതീയ സാഹിത്യശാസ്ത്ര പഠനങ്ങള്‍
    പ്രതിഭയുടെ പ്രകാശഗോപുരങ്ങള്‍

പുരസ്‌കാരങ്ങള്‍

    തായാട്ട് അവാര്‍ഡ് (1998)
    കെ.പ്രസന്നന്‍ സാഹിത്യ പുരസ്‌കാരം