1969 മെയ് 13ന് തിരുവനന്തപുരത്ത് ജനിച്ചു. അച്ഛന്‍: ഓമല്ലൂര്‍ രാജരാജവര്‍മ്മ. അമ്മ: കെ. അംബികാദേവി. കേരളസര്‍വകലാശാലയില്‍ നിന്ന് മലയാളസാഹിത്യത്തില്‍ എം.എ, എം.ഫില്‍ ബിരുദങ്ങളും യുജിസിയുടെ ലക്ചര്‍ഷിപ്പും. 'ആഖ്യാനതന്ത്രങ്ങള്‍ മുകുന്ദന്റെ നോവലുകളില്‍' എന്ന വിഷയത്തില്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍നിന്ന് പി.എച്ച്.ഡി. 1996–മുതല്‍ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ  വിവിധ പ്രാദേശികകേന്ദ്രങ്ങളില്‍ മലയാളം അദ്ധ്യാപികയായി ജോലി ചെയ്യുന്നു. ഇപ്പോള്‍ സര്‍വകലാശാലയുടെ തൃശൂര്‍ പ്രാദേശികകേന്ദ്രം മലയാളവിഭാഗത്തില്‍. 1995–ല്‍ കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചന്‍ എന്റോവ്‌മെന്റ് അവാര്‍ഡ് ലഭിച്ചു. 'മാര്‍ക്‌സിയന്‍ നിരൂപണം മലയാളത്തില്‍'  എന്ന നിരൂപണഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭര്‍ത്താവ്: ഡോ.എം. കൃഷ്ണന്‍നമ്പൂതിരി. മകന്‍: കൃഷ്ണപ്രസാദ്.
മൊബൈല്‍– 9495047512. ഇമെയില്‍: റഴഫഫവദര്‍മദ-ല്‍ദഴശദ@രുദമസസ.നസശ