ജനനം: 1932 ജൂലൈ 9 ന് ആറ്റിങ്ങലില്‍. അച്ഛന്‍: ആര്‍.സുബ്രഹ്മണ്യന്‍ പോറ്റി. അമ്മ : എസ്.കൃഷ്ണമ്മാള്‍. വിദ്യാഭ്യാസം: തിരുവനന്തപുരം ഗവ: മോഡല്‍ ഹൈസ്‌കൂള്‍, ഗവ: ആര്‍ട്‌സ് കോളേജ്, യൂണിവേഴ്‌സിറ്റി കോളേജ്; ബി.എ.ബിരുദം. ജോലി: സംസ്ഥാന പോലീസ് വകുപ്പില്‍ 1957–87. അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റായി 1987ല്‍ വിരമിച്ചു. സാഹിത്യകാരനും, ഹാസ്യചിത്രകാരനും. കേരള സാഹിത്യഅക്കാദമിയുടേത് ഉള്‍പ്പെടെ നിരവധി പുസ്തകങ്ങള്‍ക്ക് അര്‍ഹന്‍. നര്‍മ്മകൈരളി, കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്നിവയുടെ സ്ഥാപാംഗവും മുന്‍ പ്രസിഡന്റും. 34 ഗ്രന്ഥങ്ങള്‍. സ്വന്തം ഫലിതാവരണത്തില്‍ ലോക റിക്കോര്‍ഡ്. മൂന്നു പ്രാവശ്യം അമേരിക്കന്‍ മലയാളികളുടെ വിശിഷ്ടാതിഥി. റേഡിയോ–ടി.വി. പ്രഭാഷകനും, ആനുകാലികങ്ങളില്‍ എഴുത്തുകാരനും, ഇപ്പോള്‍ ദേശീയതലത്തില്‍ ബാംഗ്‌ളൂര്‍ ആസ്ഥാനമായുള്ള ‘ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ട്ടൂണിസ്റ്റ്’–ന്റെ ഉപദേശക സമിതി ചെയര്‍മാന്‍. ഭാര്യ: എം.സാവിത്രി. മകള്‍: എസ്. സുമ.