കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കിലെ തലനാട് ഗ്രാമത്തില്‍ ജനിച്ചു. തലനാട് ഗവ.പ്രൈമറി സ്‌കൂള്‍ കുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം സംസ്‌കൃത കോളേജ്, കാലടി ശ്രീ ശങ്കരാ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ശ്രീമദ് ആഗമാനന്ദസ്വാമികളുടെ വത്സശിഷ്യന്‍. തിരുവല്ല എസ്.എല്‍.പി.ഹൈസ്‌കൂളില്‍ സംസ്‌കൃതാദ്ധ്യാപകന്‍, തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വീസ്. കേരള ഗ്രന്ഥശാലാ സംഘം, ഗാന്ധി സ്മാരക നിധി, അരവിന്ദോപഛനകേന്ദ്രം എന്നീ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിച്ചു. ആഗമാനന്ദപഠനകേന്ദ്രം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നു. സ്വാമി ആഗമാനന്ദസ്മാരകപ്രസംഗം, നാരായണഗുരുവും ആഗമാനന്ദസ്വാമികളും എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. അച്ഛന്‍– കുഴിവേലില്‍ ഗോപാലന്‍ നായര്‍, അമ്മ– പാര്‍വ്വതി അമ്മ. ഭാര്യ–എം.എസ്. ലീലാംബിക. മക്കള്‍– രശ്മി, അഞ്ജന, പ്രദീപ്. ചെറുമകന്‍– അര്‍ജുന്‍.വി.ആര്‍(ശംഭു)