1950–ല്‍ ജനനം. അച്ഛന്‍–വി.എന്‍.പത്മേശ്വരന്‍, അമ്മ–എം.കെ. കൗമുദി, തൃപ്പുണിത്തുറ കോടംകുളങ്ങര എസ്.എച്ച്.യു.പി.എസ്, തൃപ്പുണിത്തുറ ഗവ.ബോയ്‌സ് ഹൈസ്‌കൂള്‍, എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ്, കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ്. എറണാകുളം ലാകോളേജ് എന്നിവിടങ്ങളില്‍ പഠനം. ബി.എസ്.സിയും എല്‍ എല്‍ ബിയും പാസ്‌സായി. ഇപ്പോള്‍ അഭിഭാഷകന്‍. മലയാളത്തില്‍ കവിതകളും ലേഖനങ്ങളും കഥകളും എഴുതുന്നു. ഇംഗ്‌ളീഷില്‍ കവിത, ലേഖനം എന്നിവ എഴുതുന്നു. അന്താരാഷ്ര്ട ജാലികയായ പോയംഹണ്ടര്‍.കോം അംഗമാണ്. അതിലൂടെ കവിതകള്‍ എഴുതുന്നു. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാര്യ–പി.വസന്തകുമാരി, മക്കള്‍–ആര്യ വി.ആര്‍. അശ്വത് രമേശ്.വി.