തിരുവനന്തപുരം ജഗതിയില്‍ ശ്രീ.എന്‍.ജി.വാസുദേവന്‍നായരുടെയും ശ്രീമതി ബി. ജാനമ്മയുടെയും മകളായി 1942–മാര്‍ച്ച് 28 ന് ജനിച്ചു.  തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂള്‍, വിമന്‍സ് കോളേജ്, സെന്‍ട്രല്‍ പോളിടെക്‌നിക്, തിരുവനന്തപുരം എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ പഠനം. പോളിടെക്‌നിക് അദ്ധ്യാപികയായി ജോലിയില്‍ പ്രവേശിച്ചു. വിവിധ പോളിടെക്‌നിക്കുകള്‍, പരീക്ഷാഭവന്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഡിപ്പാര്‍ട്ടുമെന്റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. 1997–ല്‍ സര്‍വീസില്‍നിന്നും വിരമിച്ചു. മൂന്ന് ചതുര്‍ധാമ യാത്രയുള്‍പ്പെടെ ആറ് കാശി –ഹിമാലയ യാത്രകളിലും 2010 ലെ കുംഭമേളയിലും പങ്കെടുത്തു. ഭര്‍ത്താവ് പരേതനായ എന്‍.ചന്ദ്രശേഖരന്‍ നായര്‍. മക്കള്‍: അനില്‍ചന്ദ്രന്‍, അനിതചന്ദ്രന്‍. ആദ്യകൃതി – ഉത്തരായനം (യാത്രാവിവരണം), ഭാരതപരിക്രമണം(യാത്രാവിവരണം).