പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍ നിന്ന് പലായനം ചെയ്ത് തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍ വന്ന് വാസമുറപ്പിച്ച അനവധി ബ്രാഹ്മണ-ക്ഷത്രിയ കുടുംബങ്ങളുണ്ട്. അത്തരം ഒരു കുടുംബത്തിലെ അംഗം ആയിരുന്നു മാവേലിക്കരയ്ക്കടുത്തുള്ള ചെന്നിത്തലയില്‍ വന്നു താമസിച്ചിരുന്ന കുന്നത്ത് പോറ്റി എന്നറിയപ്പെട്ടിരുന്ന സുബ്രഹ്മണ്യന്‍ പോറ്റി. അദ്ദേഹം ചെന്നിത്തലയില്‍ കുന്നത്ത് എന്നൊരില്ലം പണി കഴിപ്പിച്ച് താമസമാക്കി. അന്നുമുതല്‍ക്ക് അദ്ദേഹം കുന്നത്ത് പോറ്റി എന്നറിയപ്പെട്ടു. നാട്യകലയിലും വാദ്യവാദനത്തിലും വിദഗ്ദ്ധനായിരുന്ന അദ്ദേഹം സ്വാതി തിരുനാളിന്റെ പ്രീതിഭാജനമായിരുന്നു.