സാമുഹ്യ, പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനുമാണ് സി.ആര്‍. നീലകണ്ഠന്‍ എന്ന സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി. ജനനം  1957 ഏപ്രില്‍ 2 ന് സി.പി. രാമന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജനത്തിന്റെയും മകനായി തൃശൂര്‍ ജില്ലയിലെ കരുവന്നൂരില്‍. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂര്‍ ഗവ. എന്‍ജിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. എസ്.എഫ്.ഐയുടെ തൃശൂര്‍ ജില്ലാ സെക്രട്ടറിയും സംസ്ഥാനസമിതി അംഗവുമായിരുന്നു. തോമസ് ഐസക്ക്, എം.എ. ബേബി, എ.കെ. ബാലന്‍ എന്നിവര്‍ നീലകണ്ഠന്റെ സഹപ്രവര്‍ത്തകരായിരുന്നു. ബോംബയിലെ ഭാഭാ അണുശക്തി ഗവേഷണ കേന്ദ്രത്തില്‍ ഒരു വര്‍ഷത്തെ പരിശീലനം നേടി.
1983 മുതല്‍ അരൂരിലെ കെല്‍ടോണ്‍ കണ്‍ട്രോള്‍സില്‍ ജോലിചെയ്തു. അവിടുത്തെ ഡെപ്യൂട്ടി ജനറല്‍ മാനാജരായി. 
പരിസ്ഥിതി വിഷയത്തില്‍ വ്യക്തമായ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന നീലകണ്ഠന്‍, പത്രങ്ങളിലും ആനുകാലികങ്ങളിലും ലേഖനങ്ങള്‍ എഴുതുന്നു. സി.പി.എം സഹയാത്രികനായിരുന്ന നീലകണ്ഠന്‍ ഇപ്പോള്‍ അവരുടെ പരിസ്ഥിതി ദളിത് വിഷയങ്ങളിലുള്ള നിലപാടുകളില്‍ കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കുന്നു. കേരളത്തിലെ ജനകീയ സമരങ്ങളില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ക്കതീതമായി ഇടപെടുന്നു.
കവിയിത്രിയും എഴുത്തുകാരിയും കൊച്ചി ആകാശവാണിയിലെ ഉദ്യോഗസ്ഥയുമായ വി.എം. ഗിരിജയാണ് ഭാര്യ. 

കൃതികള്‍

പരിസ്ഥിതിയും ആഗോളവത്കരണവും
പ്രകൃതിയുടെ നിലവിളികള്‍
ലാവ്‌ലിന്‍ രേഖകളിലൂടെ
പ്രധാന ലേഖനങ്ങള്‍
അധികാരവികേന്ദ്രീകരണം പിഴച്ചതെവിടെ, തിരുത്തേണ്ടതെങ്ങനെ?
സോളിഡാരിറ്റിയും ഞാനും

പുരസ്‌കാരം

ഭാഭാ അവാര്‍ഡ്
മുകുന്ദന്‍ സി. മേനോന്‍ പുരസ്‌കാരം