നോവലിസ്റ്റും ചിന്തകനുമാണ് സി.ആര്‍. പരമേശ്വരന്‍. ജനനം 1950 ആഗസ്റ്റില്‍ ചാലക്കുടിക്കടുത്ത് മേലൂരില്‍. കാലടി, ഇരിങ്ങാലക്കുട, ആഗ്ര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തര ബിരുദം. ഇന്ത്യന്‍ എയര്‍ഫോഴ്‌സില്‍ അദ്ധ്യാപകനായിരിക്കേ അദ്ധ്യാപനത്തില്‍ ബിരുദവും ഹൈദ്രാബാദ് സെന്റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് ഇംഗ്ലീഷ് അദ്ധ്യാപനത്തില്‍ യോഗ്യതാപത്രവും നേടി. തൃശൂര്‍ വരുമാനനികുതി ഓഫീസില്‍ ഉദ്യോഗസ്ഥനായിരുന്നു. 
വിദ്യാര്‍ത്ഥികാലം മുതല്‍ എഴുതിത്തുടങ്ങിയ സി.ആര്‍.പരമേശ്വരന്‍ 1969ലും 70ലും കേരള സര്‍വ്വകലാശാല നടത്തിയ കവിതാമത്സരങ്ങളില്‍ ഒന്നാം സമ്മാനം നേടി. 1971ലെ മാതൃഭൂമിയുടെ കവിതാനാടക മത്സരങ്ങളില്‍ ഒന്നാം സമ്മാനം. ഇടതുപക്ഷത്തിന്റെ പ്രതിസന്ധിയും അതിന്റെ ഭാഗമായുള്ള പ്രത്യാശാ നഷ്ടവുമാണ് സി.ആര്‍.പരമേശ്വരന്റെ കൃതികളിലെ പ്രധാനവിഷയം.

കൃതികള്‍

പ്രകൃതിനിയമം
വംശചിഹ്നങ്ങള്‍
വെറുപ്പ് ഭക്ഷിക്കുമ്പോള്‍
വിപല്‍ സന്ദേശങ്ങള്‍
അസഹിഷ്ണുതയുടെ ആവശ്യം