ശ്യാമള.പി. ആര്‍

ജനനം: 1932 ല്‍ തിരുവനന്തപുരത്ത്

മാതാപിതാക്കള്‍:എം. രാജമ്മയും ആട്ടറ പരമേശ്വരന്‍ പിള്ളയും

തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് കോണ്‍വെന്റ്, വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. സംഗീത പഠനത്തില്‍ ബിരുദം നേടി. സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം, കേരളസാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍, മലയാളം ഫിലിം സെന്‍സര്‍ ബോര്‍ഡ് ഉപദേശക സമിതി എന്നിവയില്‍ അംഗമായിരുന്നു. 1990 ജൂലൈ 21 ന് അന്തരിച്ചു.

കൃതികള്‍

യാത്രയില്‍ മറന്ന പാഥേയം
മണിപുഷ്പകം
സന്ധ്യ
ശില
രാജവീഥികള്‍
രാഗം
ശരറാന്തല്‍
ദൂര്‍ഗ്ഗം
ജ്വാലയില്‍ ഒരു പനിനീര്‍ക്കാറ്റ്
ഹരിഃശ്രീ
മുത്തുക്കുട
ഈ വഴിത്തിരിവില്‍
മനസ്സിന്റെ തീര്‍ത്ഥയാത്ര
പുറത്തേയ്ക്കുള്ള വാതില്‍
മുത്തുകള്‍ ചിപ്പികള്‍
മകയിരം കായല്‍
ദൈവത്തില്‍ വിശ്വസിക്കുന്നവര്‍
മണള്‍
ഗൗരിമനോഹരി
ലാസ്യസന്ധ്യകള്‍
നിറയും പുത്തരിയും
സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്
അവന്‍ അവന്റെ നിഴല്‍
സമാന്തരം
അര്‍ദ്ധവിരാമം
നക്ഷത്രങ്ങളുടെ പാട്ട്
മരണത്തിന്റെ ശ്രുതികള്‍
ചന്ദ്രായനം
ശ്യാമാരണ്യം
നില്‍ക്കൂ ഒരു നിമിഷം
സുവര്‍ണവല്ലിയുടെ സങ്കീര്‍ത്തനം
കാവടിയാട്ടം
ദൂരെ ഒരു തീരം