ഹരിണം മാന്‍, എണം, മൃഗം
ഹരിതംഹരിതകം, പച്ചനിറം, പലാശം, തമാലം
ഹരിപ്രിയാ തുളസി, വൃന്ദ, വിഷ്ണുവല്ലഭ, പത്രപുഷ്പി
ഹര്‍മ്മ്യം മാളിക, മേട, സൗധം
ഹര്‍ഷം ആഹ്ലാദം, സന്തോഷം
ഹലം കലപ്പ, സീരം
ഹലഹലം ആര്‍പ്പുവിളി, കോലാഹലം
ഹലാഹലം വിഷം, ഗരം, ഗരളം
ഹലാക്ക്കുഴപ്പം, ശല്യം, ഉപദ്രവം
ഹവംഹവനം, യാഗം, യജ്ഞം, മേധം
ഹവിസ്സ്ഹോമദ്രവ്യം, ഹവ്യം
ഹസ്തംപാണി, കൈ, കരം
ഹസ്തിആന, കരി, ഗജം
ഹസ്തിനപുരംഹസ്തിനാപുരം, നാഗാഹ്വം, ഗജാഹ്വയം, ഗജാഹ്വം
ഹാസം ചിരി, പുഞ്ചിരി, സ്‌മേരം
ഹാസ്യംഫലിതം, വിനോദം, ഹാസിക, ഹാസം
ഹിന്ദോളംഊഞ്ഞാല്‍, ആന്ദോളം
ഹിമം മഞ്ഞ്, തുഷാരം, പ്രാലേയം
ഹിമാംശുചന്ദ്രന്‍, ശീതകിരണന്‍
ഹിമാലയം ഹിമവാന്‍, ഹിമാചലം, അദ്രിരാജന്‍, അചലേശ്വരന്‍, നഗാധിരാജന്‍, നഗേന്ദ്രന്‍
ഹിമാലയംഹിംസ പീഡനം, ഉപദ്രവം, ബലാല്‍ക്കാരം
ഹിരണം ഹിരണ്യം, സ്വര്‍ണം, കാഞ്ചനം, കനകം
ഹേമ പാര്‍വതി, ഉമ, ഗൗരി
ഹേമംസ്വര്‍ണം, ഹിരണ്യം, കാഞ്ചനം, കനകം
ഹോത്രംയാഗം, ഹോമം, യജ്ഞം
ഹ്രദംകയം, അഗാധം, അതലസ്പര്‍ശം
ഹ്രീള വ്രീള, ലജ്ജ, നാണം, ത്രപ
റാണിരാജ്ഞി, പട്ടമഹിഷി, രാജപത്‌നി
റാസപ്രദക്ഷിണയാത്ര, ഘോഷയാത്ര
റോജാ റോസാ, റോസാച്ചെടി, റോസാപ്പൂവ്
റൗക്ക റവുക്ക, ജമ്പര്‍, കുപ്പായം