ലത ടി.എം. (ടി.എം.ലത)
    ജനനം 1970 ല്‍ തൃശൂര്‍ ജില്ലയിലെ വല്ലച്ചിറയില്‍. ചാത്തുശാന്തയും വേലായുധന്‍ മാധവനും മാതാപിതാക്കള്‍. വല്ലച്ചിറ ഗവ.യു.പി. സ്‌കൂള്‍, ചേര്‍പ്പ് ഗവ.ഹൈസ്‌കൂള്‍, ഇരിങ്ങാലക്കുട ലിസി കോളേജ്, തൃശൂര്‍ ശ്രീകേരളവര്‍മ്മ കോളേജ്, തൃശൂര്‍ ഗവ. ട്രെയിനിംഗ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അദ്ധ്യാപികയാണ്. 'ആഗ്‌നേയം' (കവിതാസമാഹാരം) ആണ് പ്രസിദ്ധീകരിച്ച കൃതി.

കൃതി

ആഗ്‌നേയം (കവിതകള്‍). എവര്‍ഗ്രീന്‍ ബുക്‌സ്, 2009.