1916 നവംബര്‍ 6ന് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ വടക്കേക്കരയിലെ തട്ടാരുപരമ്പില്‍ ജനനം. 1934 ല്‍ ആദ്യകവിത 'ഭാരചന്ദ്രിക' യില്‍. 1951 ല്‍ 'ഓടക്കുഴല്‍' ആദ്യകവിതാസമാഹാരം. മാതൃഭൂമി ഉള്‍പ്പെടെയുള്ള പ്രസിദ്ധീകരണങ്ങളില്‍ കവിത പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ധാരാളം കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനെ ചെയ്തിട്ടുമുണ്ട്. ഗ്രന്ഥശാലാ പ്രസ്താനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരില്‍ ഒരാളായിരുന്നു. തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഹൈസ്‌കൂളില്‍ അദ്ധ്യാപികയായിരുന്നു.  ജോലിയില്‍ നിന്നും വിരമിച്ച ശേഷം ആദ്ധ്യാത്മിക പ്രസിദ്ധീകരണങ്ങളില്‍ സജീവമായി കവിതകളും ലേഖനങ്ങളും എഴുതിയിരുന്നു. 1996 ഒകേ്ടാബര്‍ 25ന് തിരുവനന്തപുരത്ത് തിരുമലയിലുള്ള സ്വന്തം ഗ്രഹത്തില്‍ അന്തരിച്ചു. മകന്‍ കവി ശരത്ചന്ദ്രന്‍.