സ്‌തോത്രംസ്തുതി, സ്തവം, കീര്‍ത്തനം
സ്ത്രീയോഷിത്ത്, അബല, യോഷ, നാരി, സീമന്തിനി, വധു, വാമ, മഹിള, അംഗന, ലലന, മാലിനി, ജോഷിത
സ്ഥവിരന്‍വൃദ്ധന്‍, വയസ്സന്‍
സ്‌നാനം കുളി, നീരാട്ട്, ക്ഷാളനം
സ്‌നുഷപുത്രഭാര്യ, പുത്രവധു
സ്‌നേഹം പ്രേമം, പ്രിയം, വാത്സല്യം, ഹാര്‍ദ്ദം, സൗഹാര്‍ദ്ദം
സ്‌നേഹിതന്‍ മിത്രം, സുഹൃത്ത്, ചങ്ങാതി, പ്രിയന്‍
സ്മിതംപുഞ്ചിരി, സ്‌മേരം, ഹാസം, ചിരി
സ്യാലന്‍അളിയന്‍, മച്ചുനന്‍, മച്ചമ്പി
സ്വകാര്യം രഹസ്യം, ഗുപ്തം, ഗോപ്യം
സ്വപ്‌നംകിനാവ്, കനവ്, സ്വാപം
സ്വഭാവം പ്രകൃതി, സ്വരൂപം, നിസര്‍ഗം, സംസിദ്ധി
സ്വരം നാദം, ശബ്ദം, രവം
സ്വരുമ ഒരുമ, ഐക്യം, ഐകമത്യം
സ്വര്‍ഗം നാകം, ത്രിദിവം, സുരലോകം, ദ്യോവ്, ദിവം, ത്രിവിഷ്ടപം, വിണ്ടലം
സ്വര്‍ണം സുവര്‍ണം, കനകം, ഹിരണ്യം, ഹേമം, ഹാടകം, കാഞ്ചനം, കര്‍ബൂരം, ചാമീകരം, ശതകുംഭം
സ്വാസ്ഥ്യംസ്വസ്ഥത, സുഖം
സ്വാസ്ഥ്യംസ്വാതന്ത്ര്യം സൈ്വരിത, സ്വേച്ഛാചാരി, സ്വാച്ഛന്ദ്യം
സൈ്വരിണിവ്യഭിചാരണി, പുംശ്ചലി, ഗണിക
ഹനുമാന്‍ആഞ്ജനേയന്‍, മാരുതി, അനിലസുതന്‍, അഞ്ജനാപുത്രന്‍
ഹംസം അരയന്നം, മരാളം, അന്നം
ഹയംകുതിര, തുരഗം, വാജി
ഹരന്‍ശിവന്‍, ശങ്കരന്‍, കപാലി, കാമാരി, മഹാദേവന്‍
ഹരിവിഷ്ണു, ഗരുഡധ്വജന്‍, പത്മനാഭന്‍, ഉപേന്ദ്രന്‍
ഹരിക്കാരന്‍രാജഭൃത്യന്‍, കോല്‍ക്കാരന്‍