‘വല്ലാത്തതായൊരു
നടപ്പിതുകൊണ്ടൊരറ്റ-മില്ലാത്തമാൽവരുമവൾ
ക്കു വരുംപിറപ്പിൽകൊല്ലാതെ വിട്ടിടുകിലോ
പല നോൽമ്പിനാല-തില്ലാതെയാക്കുവതിനി
ങ്ങു നമുക്കു നോക്കാം.
81
ചൊല്ലാർന്നൊരമ്പലമതിന്ന
രികത്തൊരാളുംചെല്ലാത്ത മട്ടിലൊരു
വീട്ടിലിരുത്തിടാം ഞാൻഎല്ലായ്‌പൊഴും
മലമകൾക്കുടയോരു
കാലീ-നല്ലാർ നിനച്ചു പല
നോൽമ്പുകൾ നോറ്റിടട്ടെ.’
82
ഊടോട്ടു കിട്ടിയതിനാൽ
ചതിയൻ വെളിച്ച-പ്പാടൊട്ടു
തഞ്ചമൊടുമിങ്ങനെ
ചൊല്ലിയപ്പോൾകേടൊട്ടുമേ കരുതിടാതതു
നല്ലതെന്നയ്-മ്പോടോർത്തുകൊണ്ടതവ
രങ്ങിനെ തീർച്ചയാക്കി.
83
ഉൾപ്പിച്ചിയന്നവരുമുണ്ണി
യെ നേരെയാക്കാ-നേല്‌പിച്ചു
കള്ളനെ,യവൻ കരളും
കുളുർത്ത്പാർപ്പിച്ചു ചൊന്നപടി,
പിന്നെ നടന്നതെല്ലാംകേൾപ്പിച്ചു, കേഴമിഴി
കേട്ടു മിഴിച്ചുപോയി.
84
അപ്പോൾപ്പിണഞ്ഞ
ചതിയാൽ
നെടുവീർപ്പയന്നൊ-ടപ്പോർമുലക്കുടമുലഞ്ഞു
വലഞ്ഞൊരുണ്ണിഇപ്പോഴയച്ചീടുക
കോമനൊരാളെയെന്നാ-യുൾപ്പാരു
കൂടുമവനോടഴലോടുരച്ചു
.        85