ശപഥംപ്രതിജ്ഞ, നിഷ്ഠ, നിയമം
ശബരന്‍ വേടന്‍, കാട്ടാളന്‍, കിരാതന്‍, നിഷാദന്‍
ശബ്ദം നിനദം, നാദം, നിനാദം, ധ്വനി, ധ്വാനം, രവം, സ്വനം, ആരവം
ശമ്പളം നിര്‍വേശം, ഭൃതി, ഭൃത്യ, മൂല്യം, വിധ, വേതനം
ശംഖ്കംബു, ശംഖം, അബ്ദം, ദലജം, പാവനധ്വനി
ശംഖുപുഷ്പംദേവകസുമം, അപരാജിത, ഗവാക്ഷി, മംഗല്യകാരി, ശംഖപുഷ്പി
ശരീരംകളേബരം, ഗാത്രം, വപുസ്സ്, വിഗ്രഹം, കായം, ദേഹം, മെയ്യ്, മേനി
ശവംജഡം, മൃതദേഹം, പിണം, കണപം, കങ്കാളം
ശശംമുയല്‍, മൃദുരോമം, ശശകം, ശൂലികം
ശശിചന്ദ്രന്‍, ശീതകിരണന്‍, ഇന്ദു, മൃഗാങ്കന്‍, ശശധരന്‍
ശസ്ത്രംആയുധം, പ്രഹരണം, യന്ത്രമുക്തം
ശാഖ്യമുനിബുദ്ധന്‍, മാരജിത്ത്
ശാണചാണ, ഉരകല്ല്, ശാണോപലം
ശാന്തിശമനം, ആശ്വാസം,
ശാപംദുരേഷണ, അഭിഷംഗം, ആക്രോശനം, ആക്രോശം
ശാര്‍ദ്ദൂലം കടുവ, വ്യാഘ്രം
ശാശ്വതംനിത്യം, സനാതനം, അനശ്വരം
ശാസനശാസനം, കല്പന, ആജ്ഞ
ശാസ്ത്രം പ്രമാണം, ആജ്ഞ, നീതിഗ്രന്ഥം
ശിക്ഷണംഅഭ്യസനം, ബോധനം, പരിശീലനം
ശിഖിഅഗ്നി, പവനന്‍, പാവകന്‍, അനലന്‍, ദഹനന്‍
ശിബിരം പടകൂടീരം, പാളയം, നിവേശം
ശിലകല്ല്, അശ്മം, ഉപലം, പ്രസ്തരം
ശില്പിതച്ചന്‍, രഥാകാരന്‍, ത്വഷ്ടാവ്
ശിവന്‍ശംഭു, പശുപതി, ഈശന്‍, മഹേശന്‍, ശര്‍വന്‍, മഹാദേവന്‍, ഗംഗാധരന്‍, നടരാജന്‍, മൃത്യുഞ്ജയന്‍, രുദ്രന്‍, ഹരന്‍, നീലകണ്ഠന്‍, ചന്ദ്രശേഖരന്‍, ത്രിലോചനന്‍, കാലകാലന്‍