കടംകഥകള്
ആശാരി മൂശാരി തൊടാത്ത തടി, വെള്ളത്തിലിട്ടാല്‍ ചീയാത്ത തടി- ചീങ്കണ്ണി.
ആറ്റില്‍ മുങ്ങി ചെപ്പെടുത്തു ചെപ്പു തുറന്ന്് മുഖമെടുത്തു- മുത്തുചിപ്പിയില്‍നിന്ന് മുത്തെടുക്കുന്നത്.
ആളൊരു പിരിയന്‍ നിലവിളി അപാരം –ശംഖ്.
ആളെക്കണ്ടാല്‍ ഒച്ചവയ്ക്കും, കൈ കാണിച്ചാല്‍ നില്ക്കും- ബസ്സ്.
ആനയെ തളയ്ക്കാന്‍ തടിയുണ്ട്, കടുകു പൊതിയാനിലയില്ല- പുളിമരം.
ആനയ്ക്കും പാപ്പാനും നിലയില്ല, പാപ്പാനും നിലയില്ല, അമ്പാടികണ്ണന് കഴുത്തറ്റം വെള്ളം-താമരപ്പുവ്.
ആനയ്ക്കു നില്ക്കാന് തണലുണ്ട്, ഉപ്പു പൊതിയാനിലയില്ല- പുളിമരം.
ആനയ്ക്ക് വഴിക്കാണിക്കാന്‍ വെളിച്ചമുണ്ട്, ബീഡി കത്തിക്കാന്‍ തീയില്ല- ടോര്‍ച്ച്.
ആയിരം അറയ്ക്കകത്തൊരു വെള്ളി തൂണ്- വാഴപ്പിണ്ടി.
ആയിരം ആശാരിമാര് തച്ചുണ്ടാക്കിയ കൊട്ടാരം നിറയെ അറ- തേനീച്ചക്കൂട്.
ആയിരം തത്തയ്ക്ക് ഒരു കൊക്ക്- വാഴക്കുലയും കുടപ്പനും.
ആയിരം പരല്‍മീന്‍ നീന്തീ വന്നപ്പോള്‍ ആശാരിച്ചെക്കന്‍ തടഞ്ഞുനിര്‍ത്തി- അരിവാര്‍ക്കുന്നത്.
ആയിരം ഓമനകള്‍ക്ക് ഒരരഞ്ഞാണ്‍- ചൂല്.
ആയിരം പൊടിയരിക്ക് അരമുറി തേങ്ങ –നക്ഷത്രങ്ങളും പൂര്‍ണചന്ദ്രനും.
ആകാശത്തെത്തു തോട്ടി- കണ്ണ്.
ആദ്യം കുന്തം, പിന്നെ കുഴല്‍, പിന്നെയോ പായ -വാഴയില.
ആകാശത്തൂടെ തേരോടുന്നു, തേരാളി ഭൂമിയില്‍ നില്ക്കുന്നു- പട്ടം.
ആഞ്ഞിലിക്കാട് ആശാനെ മുളങ്കാട് ആശാന് ഓടിക്കുന്നു- വഞ്ചി കുത്തുക.
ആദ്യം പൊന്തിപ്പൊന്തി, പിന്നെ തൂങ്ങിത്തൂങ്ങി- വാഴ.
ആടിയാടി അഴകനെ പെറ്റു, അഴകനകത്തും, അമ്മ പുറത്തും- നെല്ലും വൈക്കോലും.
ആനകേറാമല, ആടുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി- നക്ഷത്രങ്ങള്‍.
ആനക്കൊമ്പില്‍ നെടിയരി- തെങ്ങിന്‍പൂക്കുല.