കാലില്ലാപന്തല്‍  -ആകാശം.

കാലുകൊണ്ട് വെള്ളം കുടിച്ച് തലകൊണ്ട് മുട്ടയിട്ടു-    തെങ്ങ്.

കാലൊേന്നയുള്ളുവെങ്കിലും ബഹുദൂരം സഞ്ചരിക്കും  -കുട.

കാറ്റത്തോടും കുടവയറന്‍- ബലൂണ്‍.

കാലില്‍പിടിച്ചു ഞാന്‍ വാ തുറപ്പിച്ചു, വായില്‍ കൊടുത്തു രണ്ടാക്കിത്തുപ്പി  –കത്രിക.

കാട്ടിലൊരുര്‍വശി കണ്ണെഴുതി പൊട്ടുതൊട്ട’്-കുന്നിക്കുരു.

കാട്ടില്‍ ഒരു പിടി പഴയരി- ചിതല്‍.

കാട്ടിലുണ്ട് കുറെ കുട്ട്യുരുളി  –ആനച്ചുവടുകള്‍.

കാട്ടില്‍ പട്ടും ചുറ്റിയിരിക്കുന്നു  –കൈതച്ചക്ക.

കാ കച്ചക പിച്ചക, പൂ മഞ്ഞക്ക പിഞ്ഞക്ക, ഇല പച്ചക്ക, പിച്ചക്ക-  കയ്പക്ക.

കാട്ടിലെ കുട്ടിയാനയ്ക്ക് എല്ലില്ല   -അട്ട.

കാണാത്തോന്‍ വീശുമ്പോള്‍ എല്ലാവര്‍ക്കും ആശ്വാസം-  കാറ്റ്.

കാണാത്തോന്‍ ശ്വാസം വിടുമ്പോള്‍ വെളിച്ചപ്പാടു തുള്ളുന്നു-  കാറ്റത്ത് ഇലകള്‍ ആടുന്നു.

കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍  –ആന.

കാട്ടിലെ മുത്തി പട്ടണം കണ്ടു വന്നപ്പോള്‍ വെളുവെളുത്ത്-  കടലാസ്.

കാട്ടിലെ കുട്ടനെ വായില്‍ വെച്ച് ഊതിയപ്പോള്‍ കരയുന്നു-  ഓടക്കുഴല്‍.

കാട്ടിലമ്മ പൊന്നണിഞ്ഞു നില്ക്കുന്നു-   കൊന്ന പൂത്തു നില്ക്കുന്നു.

കാട്ടിലൊരമ്മ കണ്ണെഴുതി നില്ക്കുന്നു-  കുന്നിക്കുരു.

കാട്ടിലെ കുഞ്ഞ് ഞാന്‍ തൊട്ടാലുറങ്ങും-  തൊട്ടാല്‍വാടി.

കാടുണ്ട് കടുവയല്ല, വീടുണ്ട് വീട്ടാരില്ല, കുളമുണ്ട് മീനില്ല-  തേങ്ങ

കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി-  ആന.

കാട്ടിലെ തടി വീട്ടിലെ കണക്കപ്പിള്ള-   ഇടങ്ങഴി.

കാട്ടില്‍ ചെന്ന് കൊലവിളി, വീട്ടില്‍ വന്ന് ഉറക്കം-  മഴു.

കാട്ടിലെ പുല്ലന്‍ വീട്ടില്‍- പുല്‍പ്പായ.

കാതു പിടിച്ചാല്‍ നാക്കു നീട്ടും നായയുടെ വാലെപ്പോഴും വെള്ളത്തില്‍  –റാന്തല്‍വിളക്ക്.

കായ്ക്കില്ല, പൂക്കില്ല വെട്ടിയാല്‍ വീണ്ടും തളിര്‍ക്കും കാട്-  തലമുടി.