കരുവാനും അറിഞ്ഞില്ല, കരുവാത്തീം അറിഞ്ഞില്ല, തിത്തിത്തൈയെന്നൊരു കൊച്ചരിവാള്‍- ചന്ദ്രക്കല.

കയ്ക്കും പുളിക്കും മധുരിക്കും മിഠായി- നെല്ലിക്ക.

കഴുത്തു നോക്കി ചെന്നപ്പം കഴുത്തില്ല-  ആമ.

കഴുത്തില്ലാത്തമ്മ കാതാട്ടി- പറ.

കാളക്കൂറ്റനെ പിടിക്കാന്‍ ചെന്നപ്പോള്‍ സൂചിക്കൊമ്പന്‍ കുത്തിയാട്ടി-

നാരങ്ങ പൊട്ടിക്കാന്‍ ചെന്നപ്പോള്‍ മുള്ളുകുത്തി.

കാളകിടക്കും കയറോടും- മത്തന്‍.

കാലില്‍ പിടിച്ചാല്‍ ഞാന്‍ വാ പൊളിക്കും. മറിച്ചു ചൊല്ലിയാലും എനിക്കു മാറ്റമില്ല- കത്രിക.

കാലില്‍ കണ്ണുള്ളോന്‍. വായില്‍ പല്ലില്ലാത്തോന്‍ ഒരു കടിച്ചാല്‍ രണ്ടു തുണ്ട് കട്ടായം- കത്രിക.

കാലില്ലാത്ത കരിവടി നീന്തി നീന്തി-  പാമ്പ്.

കാവിലെ ഭഗവതി മിണ്ട്യാമതി ലോകം കിടുങ്ങും-  ഇടിവെട്ട്.

കാട്ടിലൊരു മദാമ്മ കുട പിടിച്ച് നില്‍ക്കുന്നു-  കൂണ്‍.

കാട്ടിലൊരു വെള്ളക്കാരന്‍ പറന്നു നടക്കുന്നു-  അപ്പൂപ്പന്‍താടി.

കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു- ആന.

കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത ചുവന്ന ചൂടന്‍ പഴം- തീക്കട്ട.

കാണുമ്പോള്‍ കൊമ്പുണ്ട്, തൊടുമ്പോ കൊമ്പില്ല-  ഒച്ച്.

കാലില്ല, ജീവനില്ല, ഞാനില്ലെങ്കില്‍ നിങ്ങളില്ല-  വായു.

കാലില്ലാത്തവന്‍, കയ്യില്ലാത്തവന്‍ ഞാന്‍, പറന്നു പറന്ന് നാടാകെ ഓടി  -മേഘം.

കാലില്ലാ, തലയില്ലാ കുടവയറന്‍ ഒരു പറ വെള്ളം കുടിക്കും-  കുട.

കാലാറ്, കണ്ണ് രണ്ട്, നേരെ നടക്കില്ല-  ഞണ്ട്.

കാലാറ് വാലില്‍ കുന്തം-  തേള്‍.

കാടുവെട്ടി, തോടുവെട്ടി, പാറ വെട്ടി വെള്ളം കണ്ടു-  നാളികേരം.

കാട്ടില്‍ കരിങ്കുറ്റി വീട്ടില്‍ കണക്കപ്പിളള-  നാഴി.

കാട്ടില്‍ കിടക്കും ചിന്നന്‍, പറഞ്ഞതു കേള്‍പ്പിക്കാന്‍ മിടുക്കന്‍  -ചൂരല്‍.

കാട്ടില്‍ കിടന്നവന്‍ വയസ്സന്റെ ചങ്ങാതി  -ഊന്നുവടി.

കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും-  കുട.

കാലു പിടിക്കുന്നവന്റെ രക്ഷകന്‍-  കുട.

കാവലില്ലാത്ത കൊട്ടാരത്തില്‍ എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍-  നക്ഷത്രങ്ങള്‍.

കാക്കയും ചോറും തിന്നാത്ത വറ്റ്  –ഉപ്പ്.

കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും- താക്കോല്‍.

കാകറുപ്പും മുക്കാചോപ്പും-   കുന്നിക്കുരു.

കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത വിത്ത്, വെള്ളത്തിലിട്ടാല്‍ കാണാത്ത വിത്ത്  -ഉപ്പ്.

കാലില്ല, കയ്യില്ല, കയറിട്ടു തല്ലിയാല്‍ ബഹളം കൂട്ടും  -ചെണ്ട.