കടംകഥകള്
ഓടിച്ചെന്നൊരു കുണ്ടില്‍ ചാടി, വെള്ളം കുടിച്ച് വയറു വീര്ത്തപ്പോള് വലിച്ചു കയറ്റി- കിണറ്റില്‍ നിന്ന് വെള്ളം കോരുന്നത്.
ഓടാക്കുതിരപ്പുറത്ത് കരിക്കുട്ടന്‍- അമ്മിക്കുട്ടി.
ഓടി നടക്കും, പറന്നു നടക്കും തീപ്പന്തം- മിന്നാമിനുങ്ങ്.
ഓഹോ മരത്തില്‍ അണ്ണാന് കയറില്ല- പുക.
ഓടിയോടി നടക്കും തീപ്പന്തം- മിന്നാമിനുങ്ങ്.
ഓടും കാലില്ല, പറക്കും ചിറകില്ല- മേഘം.
ഓടും കുതിര, ചാടും കുതിര, വെള്ളം കണ്ടാല്‍ അറയ്ക്കും കുതിര- ലെതര്‍ ചെരുപ്പ്.
കടലോടുകടല്‍ പ്രദക്ഷിണം വെയ്ക്കുന്ന കുങ്കുമക്കുട്ടന്റെ പേരു ചൊല്ലാമോ?- സൂര്യന്.
കടലില്‍ മുങ്ങി പൊന്നിന്‍കിണ്ണം- സൂര്യോദയം.
കട കിണ്ണം, നടു തൂണ്, തല കാട്- ചേന.
കണ്ടാലൊരു പൂത്തളിക, കാര്യം കൊണ്ടതു തീത്തളിക- സൂര്യന്.
കണ്ടാലൊരു കരിമുണ്ടന്‍, കാര്യത്തിവനതി വീരന്- കുരുമുളക്.
കണ്ടവനോടിയില്ല, ഓടിയവനെടുത്തില്ല, എടുത്തവന് തിന്നില്ല- കണ്ണുകൊണ്ട് കണ്ട്, കാല്‍കൊണ്ടോടി, കൈകൊണ്ടെടുത്തു.
കണ്ടാല്‍ സുന്ദരി തോലു കളഞ്ഞാല്‍ കഴമ്പില്ല- ഉള്ളി.
കണ്ടാല്‍ തീവണ്ടി, തൊട്ടാല്‍ ചക്രം -തേരട്ട.
കണ്ടു കണ്ടിരിക്കുമ്പോള്‍ കാണാതായി- മിന്നാമിനുങ്ങ്.
കണ്ടത്തെ കണ്ടം കെട്ടി, ആയിരം കണ്ണന് നീറ്റിലിറങ്ങി- വല.
കണ്ണു രണ്ടല്ല, മൂന്നുണ്ട് എന്നിട്ടും കുരുടന്- നാളികേരം.
കണ്ണില്‍ പിടിക്കാതെ കളവാണിപ്പെണ്ണിന് കര്‍ണ്ണാടക സംഗീതോം -കൊതുക്.
കണ്ണോളം വെള്ളമുണ്ട്, മുങ്ങി കുളിക്കാന്‍ വെള്ളമില്ല- കരിക്ക്.
കണ്ണില്ലെങ്കിലും കരയും -മേഘം.
കനകനാറി പൂത്തു കുടം ചൂടി- സൂര്യന്.
കറിക്കു വേണ്ടവനെ ഇലയ്ക്കു വേണ്ട- കറിവേപ്പില.
കറുകറമ്പനും വെളുവെളുമ്പനും മുതുകത്തു വെട്ടിയും മൂക്കുകിള്ളിയും ചേര്‍ന്നാല്‍ ചോര- പുകയില, ചുണ്ണാമ്പ്, അടയ്ക്ക.
കറുത്തകാളയും വെളുത്തകാളയും കുളിക്കാന്‍ പോയി, കുളിച്ചുവരുമ്പോള്‍ കറുത്തകാളയെ കാണാനില്
-ഉഴുന്നു കഴുകിയപ്പോള്‍ തോട് പോയി.
കറുത്ത കുഞ്ഞന്‍ കാര്യസ്ഥന്- താക്കോല്‍.
കറുത്ത തൊപ്പിയുള്ള വെള്ളക്കോലന്‍- തീപ്പെട്ടിക്കൊള്ളി.
കയ്യില്ലാത്തവന് കാലില്ലാത്തവന് ആറു നീന്തിക്കയറി- വഞ്ചി.
കണ്ടാല്‍ ചതുര്‍ത്തി, മിണ്ട്യാല് ശകുനം -കാക്ക.
കഴുത്തില്ലാത്ത കോഴി മലകേറി കൂകി- തോക്ക്.