കടംകഥകള്
കരുവാനും അറിഞ്ഞില്ല, കരുവാത്തീം അറിഞ്ഞില്ല, തിത്തിത്തൈയെന്നൊരു കൊച്ചരിവാള്- ചന്ദ്രക്കല.
കയ്ക്കും പുളിക്കും മധുരിക്കും മിഠായി- നെല്ലിക്ക.
കഴുത്തു നോക്കി ചെന്നപ്പം കഴുത്തില്ല- ആമ.
കഴുത്തില്ലാത്തമ്മ കാതാട്ടി- പറ.
കാളക്കൂറ്റനെ പിടിക്കാന്‍ ചെന്നപ്പോള്‍ സൂചിക്കൊമ്പന്‍ കുത്തിയാട്ടി-
നാരങ്ങ പൊട്ടിക്കാന്‍ ചെന്നപ്പോള്‍ മുള്ളുകുത്തി.
കാളകിടക്കും കയറോടും- മത്തന്‍.
കാലില്‍ പിടിച്ചാല്‍ ഞാന്‍ വാ പൊളിക്കും. മറിച്ചു ചൊല്ലിയാലും എനിക്കു മാറ്റമില്ല- കത്രിക.
കാലില്‍ കണ്ണുള്ളോന്‍. വായില്‍ പല്ലില്ലാത്തോന്‍ ഒരു കടിച്ചാല്‍ രണ്ടു തുണ്ട് കട്ടായം- കത്രിക.
കാലില്ലാത്ത കരിവടി നീന്തി നീന്തി- പാമ്പ്.
കാവിലെ ഭഗവതി മിണ്ട്യാമതി ലോകം കിടുങ്ങും- ഇടിവെട്ട്.
കാട്ടിലൊരു മദാമ്മ കുട പിടിച്ച് നില്ക്കുന്നു- കൂണ്.
കാട്ടിലൊരു വെള്ളക്കാരന് പറന്നു നടക്കുന്നു- അപ്പൂപ്പന്താടി.
കാട്ടിലൊരു കരിമ്പാറ ഉരുണ്ടുരുണ്ടു പോകുന്നു- ആന.
കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത ചുവന്ന ചൂടന്‍ പഴം- തീക്കട്ട.
കാണുമ്പോള്‍ കൊമ്പുണ്ട്, തൊടുമ്പോ കൊമ്പില്ല- ഒച്ച്.
കാലില്ല, ജീവനില്ല, ഞാനില്ലെങ്കില്‍ നിങ്ങളില്ല- വായു.
കാലില്ലാത്തവന്, കയ്യില്ലാത്തവന് ഞാന്‍, പറന്നു പറന്ന് നാടാകെ ഓടി -മേഘം.
കാലില്ലാ, തലയില്ലാ കുടവയറന്‍ ഒരു പറ വെള്ളം കുടിക്കും- കുട.
കാലാറ്, കണ്ണ് രണ്ട്, നേരെ നടക്കില്ല- ഞണ്ട്.
കാലാറ് വാലില്‍ കുന്തം- തേള്.
കാടുവെട്ടി, തോടുവെട്ടി, പാറ വെട്ടി വെള്ളം കണ്ടു- നാളികേരം.
കാട്ടില്‍ കരിങ്കുറ്റി വീട്ടില്‍ കണക്കപ്പിളള- നാഴി.
കാട്ടില്‍ കിടക്കും ചിന്നന്, പറഞ്ഞതു കേള്‍പ്പിക്കാന്‍ മിടുക്കന് -ചൂരല്‍.
കാട്ടില്‍ കിടന്നവന് വയസ്സന്റെ ചങ്ങാതി -ഊന്നുവടി.
കാലില്‍ പിടിച്ചാല്‍ തോളില്‍ കയറും- കുട.
കാലു പിടിക്കുന്നവന്റെ രക്ഷകന്- കുട.
കാവലില്ലാത്ത കൊട്ടാരത്തില്‍ എണ്ണിയാലൊടുങ്ങാത്ത മുത്തുകള്‍- നക്ഷത്രങ്ങള്‍.
കാക്കയും ചോറും തിന്നാത്ത വറ്റ് –ഉപ്പ്.
കിലുക്കം കിലുകിലുക്കം ഉത്തരത്തില്‍ ചത്തിരിക്കും- താക്കോല്‍.
കാകറുപ്പും മുക്കാചോപ്പും- കുന്നിക്കുരു.
കാക്കയ്ക്കും കോഴിക്കും വേണ്ടാത്ത വിത്ത്, വെള്ളത്തിലിട്ടാല്‍ കാണാത്ത വിത്ത് -ഉപ്പ്.
കാലില്ല, കയ്യില്ല, കയറിട്ടു തല്ലിയാല്‍ ബഹളം കൂട്ടും -ചെണ്ട.