കടംകഥകള്
കാലില്ലാപന്തല്‍ -ആകാശം.
കാലുകൊണ്ട് വെള്ളം കുടിച്ച് തലകൊണ്ട് മുട്ടയിട്ടു- തെങ്ങ്.
കാലൊേന്നയുള്ളുവെങ്കിലും ബഹുദൂരം സഞ്ചരിക്കും -കുട.
കാറ്റത്തോടും കുടവയറന്‍- ബലൂണ്‍.
കാലില്പിടിച്ചു ഞാന്‍ വാ തുറപ്പിച്ചു, വായില്‍ കൊടുത്തു രണ്ടാക്കിത്തുപ്പി –കത്രിക.
കാട്ടിലൊരുര്‍വശി കണ്ണെഴുതി പൊട്ടുതൊട്ട’്-കുന്നിക്കുരു.
കാട്ടില്‍ ഒരു പിടി പഴയരി- ചിതല്.
കാട്ടിലുണ്ട് കുറെ കുട്ട്യുരുളി –ആനച്ചുവടുകള്‍.
കാട്ടില്‍ പട്ടും ചുറ്റിയിരിക്കുന്നു –കൈതച്ചക്ക.
കാ കച്ചക പിച്ചക, പൂ മഞ്ഞക്ക പിഞ്ഞക്ക, ഇല പച്ചക്ക, പിച്ചക്ക- കയ്പക്ക.
കാട്ടിലെ കുട്ടിയാനയ്ക്ക് എല്ലില്ല -അട്ട.
കാണാത്തോന്‍ വീശുമ്പോള്‍ എല്ലാവര്ക്കും ആശ്വാസം- കാറ്റ്.
കാണാത്തോന്‍ ശ്വാസം വിടുമ്പോള്‍ വെളിച്ചപ്പാടു തുള്ളുന്നു- കാറ്റത്ത് ഇലകള്‍ ആടുന്നു.
കാട്ടില്‍ കൂനന്‍, നാട്ടില്‍ കൂനന്‍, കടലില്‍ കൂനന്‍ –ആന.
കാട്ടിലെ മുത്തി പട്ടണം കണ്ടു വന്നപ്പോള്‍ വെളുവെളുത്ത്- കടലാസ്.
കാട്ടിലെ കുട്ടനെ വായില്‍ വെച്ച് ഊതിയപ്പോള്‍ കരയുന്നു- ഓടക്കുഴല്‍.
കാട്ടിലമ്മ പൊന്നണിഞ്ഞു നില്ക്കുന്നു- കൊന്ന പൂത്തു നില്ക്കുന്നു.
കാട്ടിലൊരമ്മ കണ്ണെഴുതി നില്ക്കുന്നു- കുന്നിക്കുരു.
കാട്ടിലെ കുഞ്ഞ് ഞാന്‍ തൊട്ടാലുറങ്ങും- തൊട്ടാല്‍വാടി.
കാടുണ്ട് കടുവയല്ല, വീടുണ്ട് വീട്ടാരില്ല, കുളമുണ്ട് മീനില്ല- തേങ്ങ
കാട്ടിലൊരു മുത്തശ്ശി മുറം വീശി വീശി- ആന.
കാട്ടിലെ തടി വീട്ടിലെ കണക്കപ്പിള്ള- ഇടങ്ങഴി.
കാട്ടില്‍ ചെന്ന് കൊലവിളി, വീട്ടില്‍ വന്ന് ഉറക്കം- മഴു.
കാട്ടിലെ പുല്ലന് വീട്ടില്‍- പുല്‍പ്പായ.
കാതു പിടിച്ചാല്‍ നാക്കു നീട്ടും നായയുടെ വാലെപ്പോഴും വെള്ളത്തില്‍ –റാന്തല്‍വിളക്ക്.
കായ്ക്കില്ല, പൂക്കില്ല വെട്ടിയാല്‍ വീണ്ടും തളിര്‍ക്കും കാട്- തലമുടി.