കടംകഥകള്
കാലകറ്റിയാല്‍ വായ തുറക്കും- കത്രിക.
കാട്ടില്‍ തേന്‍ക്കുടം തൂങ്ങിത്തൂങ്ങി- നാരങ്ങ.
കാട്ടിലെ കൊട്ടാരത്തില്‍ തേന്മഴ- തേനീച്ചക്കൂട്.
കാട്ടിലമ്മയ്ക്കു തലയില്‍ ഗര്‍ഭം- പന.
കാട്ടിലിറ്റിറ്റു ചോര- മഞ്ചാടിക്കുരു.
കാട്ടിലെ പയ്യന് എന്നെ കണ്ടാല്‍ സ്തുതി പറയും -തൊട്ടാവാടി.
കാട്ടില്‍ചെന്ന് കിരുകിരുക്കും, വീട്ടില്‍ ചെന്ന് മയങ്ങും- വെട്ടുകത്തി.
കാട്ടുചേന പൂത്തതും കരിമുരിക്ക് ഇരുണ്ടതും ഏകലവ്യന് എയ്തതും അര്ജ്ജുനന് തടുത്തതും- നിലാവ്, ഇരുട്ട’, മഴ, കുട.
കാതുള്ള ഒരമ്മയ്ക്ക് നാലു മുല- ചരക്ക്.
കായ്ക്കയും പൂക്കയും ചെയ്യും മരം, കാക്കയ്ക്കിരിക്കാന്‍ സ്ഥലമില്ലാ മരം- നെല്‍ച്ചെടി.
കായ്ക്കാത്ത പൂക്കാത്ത മരത്തില്‍ കയറാന്‍ ചെന്നപ്പോള്‍ മരം കാണാനില്ല- പുക.
കായ്ക്കില്ല, പൂക്കില്ല, കടയ്ക്കു ചെന്നപ്പോള്‍ ചിലപ്പം പെറുക്കി തിന്നാന്‍ കിട്ടും- ഉരല്.
കിഴക്കേ പുറത്ത് വാഴവെച്ചു, പടിഞ്ഞാറെ പുറത്ത് കുലവെട്ടി- സൂര്യന്.
കിടന്നാല്‍ നെഞ്ചിനു മീതെ, നടന്നാല്‍ തലയ്ക്കു മീതെ- ആകാശം.
കിട്ടാന്‍ വിഷമം കളയാന്‍ എളുപ്പം- സല്‍പ്പേര്.
കിഴക്കനൊരു കനകറാണി പുറത്തു കുടം ചൂടി- സൂര്യോദയം.
കിഴക്കു കിഴക്കൊരു കരിമ്പാറപ്പുറത്ത് ആയിരം കിളി ചിലച്ചിറങ്ങി- ആനപ്പുറത്തു ചങ്ങലയിടുക.
കുണ്ടന്‍കുളത്തിലെ വെള്ളം വറ്റി, കണ്ടന് പൈങ്കിളി ചത്തുപോയി- നിലവിളക്ക്.
കുത്തിയാല്‍ മുളയ്ക്കില്ല വേലിയില്‍ പടരും- ചിതല്.
കുളിക്കാന്‍ പോകുമ്പോള്‍ കുഴഞ്ഞ് കുഴഞ്ഞ്, കുളിച്ചു വരുമ്പോള്‍ നിവര്‍ന്ന് നിവര്‍ന്ന്- പപ്പടം.
കുളിച്ചു വരുമ്പോള്‍ മേലാകെ ചൊറി- പപ്പടം.
കുശവന്റെ വയറ്റില്‍ ആശാരി പെണ്ണിന്റെ നാടോടിനൃത്തം- തൈരുകടയുന്നത്.
കുളിച്ചു വരുമ്പോള്‍ മെയ്യില്‍ പുളകം- പപ്പടം.
കുത്തു കാളയ്ക്ക് രണ്ടുണ്ട് വാല്- സൂചിയും നൂലും.