കടംകഥകള്
അതാ പോകുന്നു, ഒത്തിങ്ങു പിടിച്ചാല്‍ ആയിരം പൊന്‍പണം സമ്മാനം- കാറ്റ്.
അഴിയെറിഞ്ഞ അമ്പലത്തില്‍ കിളിയിരുന്നു ചിലയ്ക്കുന്നു- നാവ്.
അലകുമെടഞ്ഞോരമ്പലത്തില്‍ അറിവമ്മേടെ വിളയാട്ടം -നാവ്.
അവിടെ കണ്ടു, ഇവിടെ പോയി, പിന്നെ മൂക്കിലൊളിച്ചു- ചൂല്.
അവിടെ കുത്തി, ഇവിടെ കുത്തി, അമ്പലം കടത്തി കുത്തി –ഞാറുനടുന്നത്.
അസ്ഥിയില്ല, തലയില്ല, കൈയ്ക്കു വിരലുകളില്ല, അന്യന്റെ പാദം കൊണ്ടു നടക്കും, മനുഷ്യനെ വിഴുങ്ങും ഭൂതം -ശവപ്പെട്ടി.
ആറ്റിലൂടെ ഒരു വെള്ളിക്കിണ്ണം ഒഴുകി ഒഴുകി-നദിയില്‍ ചന്ദ്രബിംബത്തിന്റെ പ്രതിഫലനം.
ആയിരം കടലോടി വരുന്ന ചെങ്കുപ്പായക്കാരന്‍ കൂനന്റെ പേരെന്ത് -ചെമ്മീന്‍.
ആരോടും മല്ലടിക്കും മല്ലന് വെള്ളം കുടിച്ചാല്‍ ചത്തുപോകും –അഗ്നി.
ആയിരം ചാമുണ്ഡിക്കൊരു കോഴി -വാഴക്കുലയും കുടപ്പനും.
ആയിരം കണ്ണന് ആറ്റില്‍ച്ചാടി- വല.
ആകാശത്തൊരു പഞ്ഞിക്കിടയ്ക്ക- മേഘം.
ആനപോലുള്ള കറവക്കാരി- ചക്ക്.
ആഹു ഊഹു മരം കിളിക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം- പുക.
ആരും ഇഷ്ടപ്പെടാത്തിഷ്ടം- നഷ്ടം
ആയിരം പൊടിയരി അതിലൊരു തേങ്ങാപ്പൂള്- നക്ഷത്രങ്ങളും ചന്ദ്രക്കലയും.
ആയിരം തച്ചന്മാര് ഞെരങ്ങിപ്പണിത മണപ്പുര- ചിതല്‍പ്പുറ്റ്.
ആയിരം തിരിയിട്ടു കത്തിച്ച പൊന്‍വിളക്ക് അന്തിയായപ്പോള്‍ അണഞ്ഞുപോയി- സൂര്യന്.
ആയിരം പൊടിയരി, അതിലൊരു നെടിയരി- നക്ഷത്രങ്ങളും ചന്ദ്രനും.
ആയിരം തിരിതെറുത്ത് അതിലൊരു വെള്ളിക്കോല്-വാഴപ്പിണ്ടി.
ആയിരം പറ അവിലില്‍ ഒരു പൂള് കൊട്ടത്തേങ്ങ- നക്ഷത്രങ്ങളും ചന്ദ്രനും.
ആയിരം മതിലിനുള്ളില്‍ ഒരു വെള്ളിവടി- വാഴപ്പിണ്ടി.
ആയിരം മീന്‍ നീന്തിയിറങ്ങി, അരത്തച്ചന്‍ തടുത്തുനിര്‍ത്തി- അരിവാര്‍ക്കുത്.
ആയിരം വള്ളി, അരുമ വള്ളി, ആറ്റിലി’ാല് ഒറ്റവള്ളി- തലമുടി.
ആയിരം വള്ളി പെണ്ണുങ്ങള്‍ക്കരുമ വള്ളി- തലമുടി.
ആയിരം തച്ചാന്‍മാര്‍ ചെത്തിപ്പണിത മധുരകൊട്ടാരത്തിന്റെ പേരെന്ത്- തേനീച്ചക്കൂട്.
ആരോടും പോരാടും ചൂടന്‍, വെള്ളം കണ്ടാല്‍ പരുങ്ങും- തീ.
ആറ്റു കന്യക കുങ്കുമത്തളികാഭരണമണിഞ്ഞു- താമരപ്പൂവ്.
ആല്‍ത്തറയിലെ വെള്ളം വറ്റിയപ്പോള്‍ പൂവാലന് കിളി ചത്തു- നിലവിളക്കിലെ എണ്ണ വറ്റി തിരി കെടുന്നത്.
ആരും കാണാതെ വരും ആരും കാണാതെ പോകും- കാറ്റ്.
ആരും നൂളാ നൂറ്റിയിലൂടെ ആളൊരു ചിന് നീണ്ടു കിടക്കും- സൂചി.
ആരും കേറാ മരത്തില്‍ തുഞ്ചത്തെത്തും ഇത്തിരി കുഞ്ഞന്‍-പുളിയുറുമ്പ്.
ആരും പോകാ വഴിയിലൂടെ ഒരു കൊല്ലച്ചെക്കന്‍ പോകും- അറക്കവാള്‍.
ആളൊരു കുള്ളന്‍, നിലവിളിയൊരമ്പതു കാതും കേള്‍ക്കും- കതിന.