കടംകഥകള്
എനിക്കു അമ്മ തന്ന ചേല നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- ചേമ്പില.
എന്നും കുളിക്കും ഞാന്‍, മഞ്ഞനീരാടും ഞാന്‍, എന്നാലും ഞാന്‍ കാക്കപോലെ -അമ്മി.
എന്റച്ഛനൊരു കാളയെ കൊണ്ടുവന്നു, കെട്ടാന്‍ ചെന്നപ്പോള്‍ കഴുത്തില്ല- ആമ.
എന്റച്ഛന് തന്ന പട്ടുസാരി നനച്ചിട്ടും നനച്ചിട്ടും നനയുന്നില്ല- താമരയില.
എന്റമ്മ കൊല്ലത്തിലൊരിക്കലേ തുണിമാറൂ- ഓലപ്പുരമേയ്ക.
എന്റമ്മയ്ക്ക് തോളോളം വള- കവുങ്ങ്.
എന്റെ കുട്ടിക്ക് എന്നും ചൊറി- കൈതച്ചക്ക.
എന്റെ പായ മടക്കീട്ടും മടക്കീട്ടും തീരുന്നില- ആകാശം.
എന്റെ തോട്ടത്തിലെ പൂക്കള്‍ എണ്ണീട്ടും എണ്ണീട്ടും തീരുന്നില്ല- നക്ഷത്രങ്ങള്‍.
എന്റെ മോനെന്തു ധൃതി, കാലത്തു നട്ടു. വൈകിട്ടു കൊയ്തു- സൂര്യോദയം, അസ്തമയവും.
എന്റെ പുരയിലിരുന്നാല്‍ വെയിലും മഴയും കൊള്ളാം- ആകാശം.
എണ്ണക്കുഴിയില്‍ ഞാവല്‍പ്പഴം -കൃഷ്ണമണി.
എങ്ങു നോക്കിയാലും കാലില്ലാ പന്തല്‍- ആകാശം.
എപ്പോഴും വട്ടത്തില്‍ ഒരേ നടത്തം- വാച്ചിന്റെ സൂചി.
എല്ലാം തിന്നും. എല്ലാം ദഹിക്കും, വെള്ളം കുടിച്ചാല്‍ ചത്തു പോകും- തീ.
എല്ലാ കാളയ്ക്കും മണ്ടയ്ക്കു കൊമ്പ്. എന്റെ കാളയ്ക്കു പള്ളയ്ക്കു കൊമ്പ്- കിണ്ടി.
എന്റെ നാക്കില്‍ നിനക്കു വിരുന്ന്- വാഴയില.
എല്ലാം കാണും, എല്ലാം കേള്‍ക്കും, മറുപടിയില്ല- കണ്ണും കാതും.
എല്ലില്ലാക്കിഴവി ഏഴാറു നീന്തും- കൃഷ്ണമണി.
എല്ലുണ്ടതിന് കാലുണ്ടതിന്, വര്‍ഷം തടുക്കാന്‍ കഴിവുണ്ടതിന്- കുട.
എല്ലില്ല, തലയില്ല, കൈയ്ക്കു പടമില്ല, ആരാന്റെ കാലൊണ്ടേ ഞാന്‍ നടക്കൂ- കുപ്പായം.
എല്ലാ മരത്തിലും അണ്ണാന് കയറും, എന്നാല്‍ ഈ മരത്തില്‍ കയറില്‍ -പുക.
എളുപ്പത്തില്‍ പറന്നു പൊന്തും, എല്ലായിടത്തും എത്തും, കണ്ണിലേ കുത്തൂ -പുക.
എഴുത്തുണ്ട് പുസ്തകമല്ല, ചിത്രമുണ്ട് ചുമരല്ല, വട്ടത്തിലാണ് ചക്രമല്ല- നാണയം.
എങ്ങും തിങ്ങി നടക്കും, ആര്‍ക്കും പിടിക്കൊടുക്കില്ല- കാറ്റ്.
എടുത്ത വെള്ളം എടുത്തേടത്തു വെച്ചാല്‍ സ്വര്‍ണ്ണ വള സമ്മാനം- കറപാല്‍.
എട്ടെല്ലന്‍ കുട്ടപ്പനൊറ്റക്കാലന്‍- കുട.
എത്തിച്ചാലും എത്തിച്ചാലും എത്താത്ത മരത്തില്‍ വാടി വീഴാത്ത പൂക്കള്‍- ആകാശത്ത് നക്ഷത്രങ്ങള്‍.
എത്ര കത്തിയാലും കെടാത്ത വിളക്ക്- സൂര്യന്.
എത്ര തല്ലിയാലും കണ്ണീര് വരാത്ത കുട്ടപ്പന്- ചെണ്ട.
എനിക്കമ്മ തന്ന ചോറുരുള തിന്നിട്ടും തിന്നിട്ടും കഴിയുന്നില്ല- ചുണ്ണാമ്പ്.