കടംകഥകള്
തടഞ്ഞുനിര്‍ത്താം, വീശിയകറ്റാം, പിടിച്ച് കെട്ടാനൊക്കില്ല- പുക.
തലയില്ലാ കോഴി മലകേറി കൂകി- തോക്ക്.
തക്കം പിക്കം നാലാള്, തപ്പിട്ടുകൊടുക്കാന്‍ രണ്ടാള്, എത്തിപ്പിടിക്കാന്‍ ഒരാള്‍- ആന.
തച്ചന് പണിയാത്ത, തച്ചുളി പായാത്ത ഇത്തിത്തൈയൊരു പത്തായം -വയറ്.
തടി തട്ടത്തില്‍, തല കല്യാണപ്പന്തലില്‍- വാഴ.
തടി മദ്ദളം, ഇല ചുക്കിരി, കായ് കൊക്കര- പുളിമരം.
തടിയില്‍ വെട്ടി, ഇടയ്ക്ക് കെട്ടി, തലയില്‍ ചവുട്ടി- നെല്ലു കൊയ്ത് മെതിക്കുക.
തലയില്ല, കണ്ണുണ്ട്, കാലുണ്ട്, വയറൊരു പത്തായം- ഞണ്ട്.
തല്ലുകൊണ്ടവന് തല്ലുകൂലി, തല്ലിയവന് പൊന്‍പണം കൂലി- ചെണ്ട.
തട്ടില്‍ വച്ചാല്‍ രണ്ടു കഥിക്കും, കൂടുതല്‍ വേണ്ട കുറച്ചും വേണ്ട- ത്രാസ്.
തട്ടിയാലും ചീറും, മുട്ടിയാലും ചീറും, ഊക്കിലൊന്നൂതിയാല്‍ ആളും- അടുപ്പിലെ തീക്കൊള്ളി.
തലയിലുണ്ടു വായ, തടയിലില്ലാ വയറ്- ഉരല്.
തടുക്ക് പോട്ടാല് എടുക്കപ്പെടാത് –വീട്ടുമുറ്റത്ത് വരയ്ക്കുന്ന കോലം.
തല പത്തായത്തില്, തടി തൊട്ടിയില്‍- നെല്ലു കൊയ്ത് മെതിക്കുക.
തലയ്ക്കു തീ പിടിച്ചാലും തടി കത്തില്ല- കല്ച്ചുമര്.
തള്ളയ്ക്കു വയറ്റു പോക്ക്, പിള്ളയ്ക്കു തല കറക്കം- ആട്ടുക്കല്ലും കുഴവിയും.
താനേ വന്നു, താനേ പോയി, വന്നപ്പം വെളിച്ചം പോയ്പ്പോളിരുട്ട്- സൂര്യന്.
താഴെയും മുകളിലും തട്ടിട്ടിരിക്കുന്ന കുഞ്ഞനാശാരി- ആമ.
തല മലപോലെ, തടി വടി പോലെ, കുട കിന്നരം പോലെ- തെങ്ങ്.
താങ്ങു തൂങ്ങും മരം, നടുവളഞ്ഞമരം, നാലാളു ചെയ്ത പാപം, ഒരാളു ചെയ്ത് പുണ്യം -മഞ്ചല്.
താനൊരു കൊക്കര, നിലവിളി നാലു കാതം കേള്‍ക്കാം -ശംഖ്.
താഴെ കുത്തിയാല്‍ തലയ്ക്ക് എഴുത്ത് -ടൈപ്പ് റൈറ്റര്‍.