കടംകഥകള്
ഒരമ്മ കുളിച്ചു വപ്പോള്‍ മേലാകെ ചൊറി- പപ്പടം.
ഒരമ്മയുടെ മക്കളെല്ലാം ചൊറിപ്പിടിച്ച്- കയ്പക്ക.
ഒരമ്മ പെറ്റ മക്കളെല്ലാം നീന്തി നീന്തി- മത്സ്യം.
ഒരമ്മ പെറ്റ മക്കളെല്ലാം ചാടിച്ചാടി- തവള.
ഒരമ്മയുടെ മക്കളെല്ലാം ചെമ്പന്‍പട്ടാളം -പുളിയുറുമ്പ്.
ഒരാളെ ഏറ്റാന്‍ നാലാള് -കട്ടില്.
ഒരാളെ ഏറ്റാന്‍ മൂന്നാള്- അടുപ്പ്.
ഒരാള്‍ക്ക് കാലിലും തലയിലും തൊപ്പി -ഉലക്ക.
ഒരു നേരം മുന്നില്‍ നില്ക്കും, ഒരു നേരം പിന്നില്‍ നില്ക്കും- നിഴല്‍.
ഒരു മരത്തില്‍ രണ്ടുപഴം, ഒന്നിനു മധുരം, ഒന്നിനു കയ്പ്- സുഖവും ദു:ഖവും.
ഒരേടിന്റെ ഒരു പുറം വെളുത്തതും മറുപുറം കറുത്തതും- രാവും പകലും.
ഒരു തൊഴുത്തില്‍ 32 വെള്ളക്കാള- പല്ല്.
ഒരു ഭരണിയില്‍ രണ്ടച്ചാര്‍- കോഴിമുട്ട.
ഒരു ഭരണി നിറയെ ചാരം- കുമ്പളങ്ങ.
ഒറ്റ കുത്തിന് കണ്ണു തുറക്കും പാവ, മറുകുത്തിന് കണ്ണടയ്ക്കും പാവ -വൈദ്യുത ബള്‍ബ്.
ഒരു കുപ്പിയില്‍ രണ്ടു തരം എണ്ണ- മുട്ട.
ഒരു കൂട്ടിനൊമ്പത് വാതില്‍- മനുഷ്യശരീരം
ഒരു കുട്ടയില്‍ രണ്ടു വരി മുല്ലമാല- പല്ല്.
ഒരു പെട്ടകം നിറച്ച് കറുത്ത തൊപ്പി വെച്ച വെള്ളക്കാര്‍- തീപ്പെട്ടിക്കൊള്ളി.
ഒരു നായ്ക്ക് നാവില്‍ന്മേല്‍ പല്ല്- ചിരവ.
ഒരു കുന്തത്തിന്മേല് ആയിരം കുന്തം- തെങ്ങോല.
ഒരാള്‍ക്ക് രണ്ട് തലേക്കെട്ട് -ഉലക്ക.
ഒരാള്‍ കണ്ണുതുറന്ന് ഉറങ്ങുന്നു- മീന്‍.
ഒന്നു പെറ്റു പേറു നിര്‍ത്തി- .വാഴ
ഒരു ചെറ്റപ്പുരയുള്ളതു കെട്ടാന്‍ കഴിയുന്നില്ല- ആകാശം.
ഒരാനയെ വേണമെങ്കില്‍ തളയ്ക്കാം, പക്ഷേ, ജീരകം പൊതിയാനിലയില്ല- പുളിമരം.
ഒരു മുത്തശ്ശി കൊല്ലത്തിലൊരിക്കലെ മുണ്ടു മാറൂ- ഓലപ്പുരമേയന്നുത്.
ഒരു കരിങ്കാളിക്ക് മൂന്നു മുലയും തീനാവും- അടുപ്പ്.
ഒരു മുറി തേങ്ങകൊണ്ട് നാടാകെ കല്യാണം- പൂര്‍ണ്ണചന്ദ്രനും നിലാവും.