കടംകഥകള്
കഴുത്തുണ്ട് കാതില്ല, കൈയുണ്ട് കാലില്ല- കുപ്പായം.
കറുത്തകാളയെ കുളിപ്പിച്ചപ്പോള്‍ വെള്ളക്കാളയായി -ഉഴുന്ന്.
കറുത്തൊരുത്തന്‍ കരിമുട്ടന്‍,കടിച്ചൊരുത്തന്റെ നടു മുറിച്ചു- പാക്കുവെട്ടി.
കറുത്തവയലില്‍ വെളുത്ത വിത്ത്- നക്ഷത്രങ്ങള്‍.
കറുകറുത്തൊരു കുഞ്ഞന്‍, കുളിച്ചപ്പോള്‍ വെളുപ്പനായി -ഉഴുന്ന്.
കറുത്ത പാറയ്ക്ക് വെളുത്ത വേര്- ആനക്കൊമ്പ്.
കറുത്ത കണ്ടത്തില്‍ വെളുത്ത വിത്ത് വിതച്ച്, വെളുത്ത കളത്തില്‍ കൊയ്തു വെച്ചു-
ബ്ലാക്ക് ബോര്‍ഡില്‍ നിന്ന് നോട്ടുബുക്കില്‍ എഴുതിയെടുക്കുന്നത്
കറുത്ത കണ്ണീരുകൊണ്ട് കാര്യം പറയാന്‍ തൊപ്പിയൂരി മൂന്നിലിട്ടു -പേന.
കറുത്ത തലയുള്ള വെള്ളക്കാരന് കുത്തി കത്തി ചത്തു- തീപ്പെട്ടിക്കോല്.
കറുത്ത പാറയ്ക്ക് നാലു തൂണ്- ആന.
കറിക്കു മുമ്പന്‍, ഇലയ്ക്ക് പിമ്പന്‍- കറിവേപ്പില.
കറപ്പന് എട്ടു മക്കളുണ്ട്, എട്ടു മക്കളും ഒരു പോലെ- കുടക്കമ്പികള്‍.
കറുത്ത കുില്‍ ആയിരം കിളി ചിലച്ചിറങ്ങി-ആനപ്പുറത്ത് ചങ്ങലയിടുക.
കറുകറുത്തൊരു സുന്ദരി, എടുത്തു രണ്ടു മലക്കം-കടുകു വറുക്കുക.
കറുകറുത്തവന്‍, ഇരട്ടക്കണ്ണന്‍ കടിച്ചാല്‍ രണ്ടുമുറി -പാക്കുവെട്ടി.
കറുത്ത കുപ്പായമിട്ടും വെളുത്ത കുപ്പായമിട്ടും പുള്ളിക്കുപ്പായമിട്ടും കണ്ടിട്ടും –ആകാശം.
കടാകടാ കുടുകുടു, വട്ടത്തിലോടും വണ്ടി- ആട്ടുക്കല്ല്.
കട കത്തിച്ചു, തല കത്തിച്ചു- നെല്ല്.
കടലിലുള്ളൊരു കൊച്ചുകുട്ടന്, കുടിലിലെത്തി കൊച്ചുകുട്ടന്, ഏറിയാലും കുറഞ്ഞാലും തെറി -ഉപ്പ്.
കണ്ടാല്‍ നല്ലൊരു മാണിക്യം, തോലു കളഞ്ഞാല്‍ കഴമ്പില്ല- ചുവന്നുള്ളി.
കണ്ടാല്‍ വടി, തിന്നാന്‍ മധുരം- കരിമ്പ്.
കണ്ണുണ്ട്, അസ്ഥിയുണ്ട്, മാംസമുണ്ട്, രോമമുണ്ട്, മനുഷ്യനല്ല, മൃഗമല്ല, പക്ഷിയല്ല -തേങ്ങ.
കണ്ണില്ലാത്തവന് എല്ലാം നോക്കി കാണുന്നു- സൂര്യന്.
കണ്ടാല്‍ വെളുമ്പി, ജനിച്ചാല്‍ വളരില്ല -മുട്ട.
കണ്ണു പളുങ്കു പോലെ, തല പന്തുപോലെ, വാല് പുലിവാല്- പൂച്ച.
കത്തിയില്ലാതെ കാടു വെളുപ്പിച്ചു- വെറ്റില നുള്ളുക.
കത്തിച്ചാല്‍ അണയും, അണഞ്ഞാല്‍ ആളി കത്തും- ചൂട്ട്.
കയറും കൊണ്ടു ചെന്നപ്പോള്‍ കാളയുടെ കഴുത്തു കാണാനില്ല- ആമ.
കയ്യില്‍ കയറി മെയ്യിലൊളിച്ചു- ചോറുരുള.
കയ്യില്ല, കാലില്ല, നീന്തൂന്നുണ്ട്. കൊമ്പുണ്ട്, കുത്തുന്നില്ല- തോണി.
കരയില്ലാ കടലില്ലാ കൊച്ചുതോണി, തുഴയില്ലാതോടും കൊച്ചുതോണി -ചന്ദ്രന്.
കരുവാന്‍ കുട്ടന് കാവല്ക്കാരന്- താക്കോല്‍.