കുളിച്ചപ്പോള്‍ കിരുകിരുപ്പ്-  പപ്പടം.

കുത്തിയാല്‍ മുളക്കില്ല, വേലിന്മേല്‍ പടരില്ല, അക്കറി കൂട്ടാത്തോരാരുമില്ല-  ഉപ്പ്.

കുടത്തില്‍ വെള്ളം നിറച്ച് തൂണില്‍ കെട്ടിത്തൂക്കി-  കരിക്ക്.

കുണ്ടിലിരിക്കും കുട്ടൂസ്, കുട പിടിക്കും കുട്ടൂസ്-  ചേമ്പ്.

കുപ്പായമൂരി കിണറ്റില്‍ ചാടി-  തൊലി കളഞ്ഞ് പഴം തിന്നുന്നത്.

കുറ്റിക്കാട്ടില്‍ കൊയ്ത്തരിവാള്‍-  ചന്ദ്രന്‍.

കുറ്റിക്കാട്ടില്‍ കരടി കുട്ടി- പേന്‍.

കുറുകുറു കൂര്‍ക്കപ്പട്ടാളം, വിമാനം കണ്ടപ്പോള്‍ പേടിച്ചോടി-  കോഴിക്കുഞ്ഞുങ്ങള്‍.

കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക-  നെല്ലിക്ക.

കുഞ്ഞി പരലുകള്‍ തുള്ളിത്തുള്ളി-  അരി തിളയ്ക്കുക.

കുഞ്ഞി മുറ്റത്തഞ്ചു മുരിക്ക്-   വിരലുകള്‍.

കുന്നിന്‍പുറത്തെ കോഴി തലകീഴായി തൂങ്ങിക്കിടക്കുന്നു-  വവ്വാല്‍.

കുത്തു മൂരിക്ക് പിന്നില്‍ കയര്‍-  സൂചിയും നൂലും.

കുപ്പാട്ടെ കുമ്പളങ്ങയ്ക്കു തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല-  മുട്ട.

കുതിരകള്‍ രണ്ടുണ്ടെങ്കിലും ആളുകള്‍ എന്നെ കഴുത്തിലേറ്റും-  കുട.

കുളത്തില്‍ മുള്ളില്ലാ മത്സ്യം- നാവ്.

കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ-  വറ്റല്‍മുളക്.

കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തിട്ട’് കുളിച്ചു വരുമ്പോള്‍ ചുവില്ല-  അപ്പം.

കുഷ്ഠം പിടിച്ചതും, കുമ്മായം തേച്ചതും ചന്തയ്ക്കു പോയി-  കയ്പക്ക.

കൂകി വിളിച്ചോടി വന്നു. ഒരുപാടിറക്കി ഒരുപാടേറ്റി-  തീവണ്ടി.

കൂടെ വന്നവന്‍ നിറം മാറ്റി  –തലമുടി.

കൂട്ടിത്തിന്നാനൊന്തരമാണ്. ഒറ്റയ്ക്കായാല്‍ ആര്‍ക്കും വേണ്ട-  ഉപ്പ്.

കൂനന്‍ കൊമ്പനൊരു തോടുണ്ടാക്കി, പല്ലന്‍ വന്നതു തട്ടിനിരത്തി-  നിലം ഉഴുത് തട്ടി നിരത്തുക.

കൊച്ചിക്കാലെ നാലേകാല്, പിന്നെ രണ്ടേകാല്, പടിഞ്ഞാറെത്തിയാല്‍ മൂേന്നകാല്- ബാല്യം, യൗവനം, വാര്‍ധക്യം.

കൊച്ചു മുറ്റത്ത് ചന്ദനമരം -നെറ്റിയില്‍ ചന്ദനം.

കൊടുക്കാതെ മുടിഞ്ഞവന്‍- ദുര്യോധനന്‍.

കൊടുത്തു മുടിഞ്ഞവന്‍- മഹാബലി.

കൊമ്പില്‍ കുറുവടി ചാടിച്ചാടി- അണ്ണാന്‍.