തോലില്ലാ, കുരുവില്ലാ പഴം, തൊട്ടാല്‍ കൈ നക്കിക്കും പഴം-  തീക്കട്ട.

തോളില്‍ തൂങ്ങി തല്ലു കൊള്ളും കൊച്ചന്‍ -ചെണ്ട.

തൈക്കൂട്ടില്‍ പഴുക്കടയ്ക്ക-അടുപ്പിലെ തീക്കല്‍.

തൃക്കാട്ടിലുണ്ടൊരു കോഴിയും മക്കളും, കൊത്തീട്ടങ്ങ’് അടുത്തുകൂടാ-  കടല്‍.

ദൂരെയിരുന്ന് നോക്കിക്കാണും, ശരമായ് ചൊല്ലും, നീറ്റില്‍ മുങ്ങും, പൊങ്ങിവരുമ്പോളൂണു കഴിഞ്ഞു  –പൊന്മാന്‍.

ദാ കിടക്കുന്നു കരിവടിയിവിടെ, എടുക്കാന്‍ ചെപ്പോടിപ്പോയി-  പാമ്പ്.

നനവേറ്റാല്‍ വാടും, ചൂടേറ്റാല്‍ വാട്ടം തീരും- പാവ.

നമ്പൂതിരി വെന്തു, പൂണൂല്‍ വെന്തില്ല-  കാട്ടിലെ വഴി.

നല്ലമ്മ കുളിച്ചു വരുമ്പോള്‍ മേലാകെ വസൂരി-  പപ്പടം.

നല്ല നായ്ക്കു നാവില്‍ പല്ല്-  ചിരവ.

നല്ലൊരു കണ്ണാടി, തുടച്ചാലും തുടച്ചാലും അഴുക്കു പോകാത്ത വട്ടക്കണ്ണാടി-  ചന്ദ്രന്‍.

നാവിന്മേല്‍ പല്ലുള്ള നായ  -ചിരവ.

നാലു കാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ, കോലു നാരായണന്‍ കട്ടോണ്ട് പോയി-  തവളയെ പാമ്പ് പിടിച്ചു.

നാലു പേരും ഒായി, ചോര പുറത്തേക്കു ചീറ്റുന്നു  മുറുക്കി തുപ്പുക.

നാലു കാലുണ്ട്, നടുവുണ്ട് മുതുകുണ്ട്, നായ്ക്ക് തിന്നാനിറച്ചിയില്ല-  കസേര.

നാലു മണിക്ക് മിഴിതുറക്കും കുഞ്ഞോമന-  നാലുമണിപ്പൂവ്.

നാഴൂരി പാലുകൊണ്ട് നാടാകെ കല്യാണം-  നിലാവ്.

നാലു പേരു കൂടി ഒായി-  വെറ്റില മുറുക്ക്.

നാലു വശവും മതില്‍ കെട്ടി, നടുക്ക് തൂണുവച്ചു-  ജനല്‍.

നാഴി നിറയെ മുല്ല മൊട്ട്-  പല്ല്.