കടംകഥകള്
മേലെയറ്റത്തിരുപ്പുറമോരോ കൊച്ചുതടാകം താഴേയറ്റത്തുണ്ടേ മാളം രണ്ടെണ്ണം-കണ്ണും മൂക്കും.
മേലെ വീട്ടിലെ മുത്തശ്ശിമ്മടെ പൊട്ടിച്ചിരിയും പേടിപ്പിക്കും-ഇടിവെട്ട്.
മേലെ വീട്ടിലെ കൊമ്പന് കാള മുക്രിയിട്ടപ്പോള്‍ താഴെ വീട്ടിലെ വെളുമ്പിപ്പശു പെറ്റു-ഇടിവെട്ടി കൂണ് മുളച്ചു.
മേലെ വിരിപ്പിലായിരം പിച്ചി പൂക്കള്‍-നക്ഷത്രങ്ങള്‍.
മേലെക്കാട്ടില്‍ കൊയ്ത്തരിവാള്-ചന്ദ്രക്കല.
മേശപ്പുറത്തിരിക്കും ബൊമ്മയുടെ മൂക്കു പിടിച്ച് തിരിച്ചാല്‍ പാട്ടുവരും-റേഡിയോ.
മേശപ്പുറത്തിരിക്കും പെട്ടിയുടെ പൂട്ടൊന്നു തുറന്നാല്‍ സിനിമ കാണാം-ടെലിവിഷന്‍.
രണ്ട് പേര്‍ക്ക് ഒരു പല്ല്-ചവണ.
രണ്ടു മാലയുണ്ട് ദേവിയല്ല. പൂണുലുണ്ട് നമ്പൂതിരിയല്ല-വീണ.
രണ്ട് പറമ്പ് അടിക്കാനൊരു ചൂല്-മുളംകൂട്ടം.
രണ്ടുവരി രണ്ടായിരം കടം- പല്ല്.
രണ്ടു നീര്‍ച്ചാലിനൊരു പാലം-മൂക്ക്.
രണ്ടെണ്ണ ഒരു കുപ്പിയില്‍-മുട്ട.
രണ്ടമ്മയ്ക്കും കൂടി ഒരു മകന്-നുകം.
രണ്ടമ്മയ്ക്കും കൂടി ഒരു പല്ല്- സാക്ഷ.
രണ്ടമ്മയ്ക്കും കൂടി ഒരു തലയിണ-വരമ്പ്.