ഇട്ടാലെടുക്കില്ല പത്തായപ്പൂട്ട്-  മാവുകൊണ്ടുള്ള അണിയല്‍.

ഇരുട്ടു കോരി വെയിലത്തിട്ടു   -എള്ള് ഉണക്കാന്‍ ഇടുക.

ഇപ്പോള്‍ വെട്ടിയ പുത്തന്‍ കിണറ്റില്‍ തൂവെത്തൂവെവെള്ളം-  കരിക്ക്.

ഇവിടെ ഓതിയാല്‍ അവിടെ അലറും  ഉച്ചഭാഷിണി.

 

ഈച്ച തൊടാത്തൊരിറച്ചിക്കഷ്ണം-  തീക്കട്ട.

ഈഹു, ആഹു മരം, കാക്കയ്ക്കിരിക്കാന്‍ കൊമ്പില്ലാത്ത മരം- പുക.

 

ഉരുട്ടാം പിരട്ടാം എടുക്കാന്‍ പറ്റില-    കണ്ണ്.

ഉരുളന്‍ കാളയെയറുക്കാന്‍ ചൊല്‍ സൂചിക്കൊമ്പന്‍ കുത്തിയോടിക്കും-   നാരങ്ങ.

ഉദിച്ചു വരുന്ന സൂര്യഭഗവാനെ പിടിച്ച് രണ്ടടിച്ച് വെള്ളത്തില്‍ താഴ്ത്തി-   ഇരുമ്പ് പഴുപ്പിച്ചു തല്ലുന്നത്.

ഉരിയരി വെച്ചു, കുറുകുറെ വെന്തു, ഉള്ളരി വാങ്ങി, ഭഗവാനുണ്ടു എന്നിട്ടും ഒരു പറ ചോറ് ബാക്കി-  ചുണ്ണാമ്പ്.

ഉള്ളില്‍ ചെന്നാല്‍ ആളൊരു പോക്കിരി-   മദ്യം.

ഉളളുവെള്ളി, പുറമെ പച്ചക്കുപ്പായം. മാനത്തോളം വാല്-   മുള.

ഉണ്ടാക്കാന്‍ പാട്, ഉണ്ടാക്കിയാല്‍ ഉടുങ്ങില്ല, കൊടുത്താലിരട്ടിക്കും   -അറിവ്.

ഉണ്ടാക്കുവാനുപയോഗിപ്പീല, ഉപയോഗിപ്പോനറിയുന്നില്ല-   ശവപ്പെട്ടി.

ഉടുത്തുണിയില്ലാത്തോന്‍ കുട ചൂടി നില്‍ക്കുന്നു    -കൂണ്‍.

ഉണ്ണാത്തമ്മയ്ക്കു ചട്ടിത്തൊപ്പി-    വൈക്കോല്‍ത്തുറു.