ഉടലില്ലാത്തതിനൊരു നൂറു പല്ല്-    ഒറ്റാല്.

ഉടല്‍ പക്ഷി, തല ചൊയ്, തല കീഴായി ജീവിതം-    വവ്വാല്‍.

ഉറക്കത്തിലും കണ്ണുതുറന്നിരിക്കുവന്റെ പേരു പറയാത്തവര്‍ക്കു പന്തീരായിരം കടം-  മീന്‍.

ഉറക്കമുണ്ട് കണ്ണടയ്ക്കില്ല-   മത്സ്യം.

ഉരുണ്ടുരുണ്ട കറുത്തുണ്ട, ഉണ്ണികളെ കരയിക്കാന്‍ മിടുക്കന്‍-  കുരുമുളക്.

ഉച്ചാണ്ടി മരക്കൊമ്പില്‍ കരിം പൂച്ച കണ്ണുതുറിപ്പിച്ചിരിക്കുന്നു-    ഞാവല്‍പ്പഴം.

ഉച്ചിക്കുടുമ്മന്‍ ചന്തയ്ക്കു പോയി-    കൈതച്ചക്ക.

ഉച്ചിക്കുടുമ്മനും പെരുവയറനും നരയനും ചന്തക്കു പോയി- കൈതച്ചക്ക, മത്തങ്ങ, കുമ്പളങ്ങ.

ഉണങ്ങിയ മരത്തില്‍നിന്ന് വെള്ള പൂ കൊഴിയുന്നു-    നാളികേരം.

ഉണങ്ങിയ മരത്തില്‍ തെളിഞ്ഞ പൂവ്-   ഉലക്ക.

ഉണ്ണാത്തമ്മയ്ക്ക് പെരുവയറ്- വൈക്കോല്‍ത്തുറു.

ഉണ്ണുനീലി പെണ്ണിന് ഒരിക്കലേ പേറുള്ളു-    വാഴ.

ഉണ്ടപ്പെട്ടിയില്‍ ചന്ദ്രകാന്തം-   കാഞ്ഞിരക്കായ.

 

ഊതിയാലും മഴയത്തും അണയാത്ത എണ്ണ കൂടാതെ കത്തുന്ന പൊന്‍വിളക്ക്-   ഇലക്ട്രിക് ബള്‍ബ്.

ഊരിയവാള്‍ ഉറയിലിട്ടാല്‍ പൊന്നിട്ട പത്തായം തരാം   -കറപാല്‍.