കടംകഥകള്
ഒറ്റക്കണ്ണനും ഇരട്ടക്കണ്ണനും മുക്കണ്ണനും കൂടി ചന്തയ്ക്കു പോയി. ഇരട്ടക്കണ്ണന്‍ മാത്രം മടങ്ങി -അടയ്ക്ക, മനുഷ്യന്, നാളികേരം.
ഒറ്റക്കാലന് മന്തുകാലന്‍, നിന്നുതിരിഞ്ഞിട്ടാര്‍പ്പും വിളിയും- തൈരു കടയുന്നത്.
ഒറ്റക്കാലന് കിളി ഒരു പറ മുട്ടയിട്ടു -കവുങ്ങ്, അടയ്ക്ക.
ഒറ്റക്കാലനാനയ്ക്കു വയറ്റില്‍ തുമ്പിക്കൈ, അതും മേലോട്ട്- ചക്ക്.
ഒറ്റക്കാലന് രാജാവിനു ഓടാക്കുതിരകള്‍ രണ്ടുണ്ട്- കുട.
ഒറ്റത്തടി മരമാണേ, വേരില്ലാ മരമാണേ, തുഞ്ചത്തു കാണ്‍മതെന്തിലയോ പൂവോ?- കൊടിമരവും കൊടിയും.
ഒരകം നിറച്ചിരുട്ട്- എള്ള്.
ഒരമ്മ ഒരു നിന്ന് പെറ്റ് പേറു നിര്‍ത്തി -വാഴ.
ഒരമ്മ എന്നും വെന്തും നീറിയും- അടുപ്പ്.
ഒരമ്മ കുളിച്ചു വരുമ്പോള്‍ പിന്നില്‍ ആയിരം തുള്ളക്കാര്- തലമുടി.
ഒരമ്മയുടെ മക്കളെല്ലാം വിറച്ചു വിറച്ച്- അരയാലില.
ഒരമ്മയുടെ മക്കളെല്ലാം തൊപ്പിക്കാര്- അടയ്ക്ക.
ഒരമ്മയുടെ മക്കളെല്ലാം കൊക്കരെക്കോ- വാളന്‍പുളി.
ഒരമ്മയ്ക്കു മൂന്നു മുല -അടുപ്പ്.
ഒരമ്മ നേരം വെളുത്താല്‍ വീടിനു ചുറ്റും മണ്ടി നടക്കും. പിച്ചെക്കൊരു മുക്കിലിരിക്കും- ചൂല്.
ഒരു കൊമ്പത്തൊരു കുടം ചോര- ചെമ്പരത്തിപ്പൂവ്.
ഒരു പറ അരിയും തേങ്ങാപ്പൂളും- നക്ഷത്രങ്ങളും ചന്ദ്രക്കലയും.
ഓടാത്തമ്മയ്ക്കു ഓടും കുട്ടി- അമ്മിക്കുട്ടി.
ഒരു പറ അരിയും പപ്പടവും- നക്ഷത്രങ്ങളും ചന്ദ്രനും.
ഒരമ്മ രണ്ടു മുറം വീശി വീശി നടക്കുന്നു- ആന.
ഒരമ്മ കുളിച്ചു വരുമ്പോള്‍ മൂന്നു മക്കള്‍ രാമനാമം ജപിച്ചിരിക്കു- അടുപ്പ്.
ഒരമ്മ പെറ്റതെല്ലാം വെള്ളപ്പട്ടാളം- ചിതല്.
ഒരമ്മ ഇരുപത്തിനാല് മണിക്കൂറും കുട പിടിച്ച് കുളിക്കുന്നു -ആമ്പല്‍.
ഒരമ്മയുടെ മക്കളെല്ലാം കറുത്തപ്പട്ടാളം- കട്ടുറുമ്പ്.
ഒരമ്മയുടെ മക്കളെല്ലാം മുക്കണ്ണന്മാര്- തേങ്ങ.
ഒരമ്മയുടെ മക്കളെല്ലാം ഒറ്റക്കണ്ണന്മാര്- അടയ്ക്ക
ഒരമ്മയുടെ മക്കളെല്ലാം നരയന്മാര്- കുമ്പളങ്ങ.
ഒരമ്മയുടെ മക്കളെല്ലാം പിച്ചാത്തി വീരപ്പന്മാര്- മാവില.