കടംകഥകള്
കുളിച്ചപ്പോള്‍ കിരുകിരുപ്പ്- പപ്പടം.
കുത്തിയാല്‍ മുളക്കില്ല, വേലിന്മേല്‍ പടരില്ല, അക്കറി കൂട്ടാത്തോരാരുമില്ല- ഉപ്പ്.
കുടത്തില്‍ വെള്ളം നിറച്ച് തൂണില്‍ കെട്ടിത്തൂക്കി- കരിക്ക്.
കുണ്ടിലിരിക്കും കുട്ടൂസ്, കുട പിടിക്കും കുട്ടൂസ്- ചേമ്പ്.
കുപ്പായമൂരി കിണറ്റില്‍ ചാടി- തൊലി കളഞ്ഞ് പഴം തിന്നുന്നത്.
കുറ്റിക്കാട്ടില്‍ കൊയ്ത്തരിവാള്- ചന്ദ്രന്.
കുറ്റിക്കാട്ടില്‍ കരടി കുട്ടി- പേന്‍.
കുറുകുറു കൂര്‍ക്കപ്പട്ടാളം, വിമാനം കണ്ടപ്പോള്‍ പേടിച്ചോടി- കോഴിക്കുഞ്ഞുങ്ങള്‍.
കുലുകുലു കൊമ്പത്തായിരം രസക്കുടുക്ക- നെല്ലിക്ക.
കുഞ്ഞി പരലുകള്‍ തുള്ളിത്തുള്ളി- അരി തിളയ്ക്കുക.
കുഞ്ഞി മുറ്റത്തഞ്ചു മുരിക്ക്- വിരലുകള്‍.
കുന്നിന്‍പുറത്തെ കോഴി തലകീഴായി തൂങ്ങിക്കിടക്കുന്നു- വവ്വാല്.
കുത്തു മൂരിക്ക് പിന്നില്‍ കയര്‍- സൂചിയും നൂലും.
കുപ്പാട്ടെ കുമ്പളങ്ങയ്ക്കു തൂക്കിപ്പിടിക്കാന്‍ ഞെട്ടില്ല- മുട്ട.
കുതിരകള്‍ രണ്ടുണ്ടെങ്കിലും ആളുകള്‍ എന്നെ കഴുത്തിലേറ്റും- കുട.
കുളത്തില്‍ മുള്ളില്ലാ മത്സ്യം- നാവ്.
കുഞ്ഞിസഞ്ചിയില്‍ നിറയെ ചില്ലറ- വറ്റല്‍മുളക്.
കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തിട്ട’് കുളിച്ചു വരുമ്പോള്‍ ചുവില്ല- അപ്പം.
കുഷ്ഠം പിടിച്ചതും, കുമ്മായം തേച്ചതും ചന്തയ്ക്കു പോയി- കയ്പക്ക.
കൂകി വിളിച്ചോടി വന്നു. ഒരുപാടിറക്കി ഒരുപാടേറ്റി- തീവണ്ടി.
കൂടെ വന്നവന് നിറം മാറ്റി –തലമുടി.
കൂട്ടിത്തിന്നാനൊന്തരമാണ്. ഒറ്റയ്ക്കായാല്‍ ആര്‍ക്കും വേണ്ട- ഉപ്പ്.
കൂനന്‍ കൊമ്പനൊരു തോടുണ്ടാക്കി, പല്ലന് വന്നതു തട്ടിനിരത്തി- നിലം ഉഴുത് തട്ടി നിരത്തുക.
കൊച്ചിക്കാലെ നാലേകാല്‍, പിന്നെ രണ്ടേകാല്‍, പടിഞ്ഞാറെത്തിയാല്‍ മൂേന്നകാല്- ബാല്യം, യൗവനം, വാര്‍ധക്യം.
കൊച്ചു മുറ്റത്ത് ചന്ദനമരം -നെറ്റിയില്‍ ചന്ദനം.
കൊടുക്കാതെ മുടിഞ്ഞവന്- ദുര്യോധനന്.
കൊടുത്തു മുടിഞ്ഞവന്- മഹാബലി.
കൊമ്പില്‍ കുറുവടി ചാടിച്ചാടി- അണ്ണാന്.